‘സൂര്യ കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഞാനറിയും; പക്ഷെ, ഫാന്‍ ആണെങ്കിലും ഞാന്‍ കാണാന്‍ പോകില്ല’; കാരണം പറഞ്ഞ് അനുശ്രീ

78

ഫഹദ് ഫാസില്‍ നായകനായെത്തിയ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരില്‍ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് അനുശ്രീയെ ലാല്‍ജോസ് കണ്ടെത്തുന്നത്.

തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുവിന്റെ പ്രത്യേകതകളാണ്.

Advertisements

ഡയമണ്ട് നെക്ലേസിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.

ALSO READ- ‘എന്റെ പേരില്‍ പണം തട്ടാനാണ് അവരുടെ ശ്രമം; ആ ചതിയില്‍ ആരും വീണുപോകരുത്’; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഗൗരി കൃഷ്ണ

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അനുശ്രീ മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ഒക്കെസജീവമായിരുന്നു. നാടന്‍ വേഷങ്ങള്‍ക്ക് ഒപ്പം തന്നെ മോഡേണ്‍ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെജീവിത ത്തിലെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.

ഇടയ്ക്ക് ഇന്‍സ്റ്റഗ്രാം റീല്‍സ് വിഡിയോ വഴി നൃത്തച്ചുവടുകള്‍ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നര്‍ത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനിയാണ് അനുശ്രി. അതേ സമയം തന്റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്.

ALSO READ- മൈഥിലിക്ക് ആണ്‍ കുഞ്ഞ് പിറന്നു, നീല്‍ എന്നാണ് പേരെന്ന് സോഷ്യല്‍മീഡിയ; ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്ത്

ഇപ്പോഴിതാ, നടന്‍ സൂര്യയുടെ കടുത്ത ആരാധികയായ താന്‍ സൂര്യ കേരളത്തിലെത്തിയാലു ം കാണാന്‍ പോകാറില്ലെന്ന് പറയുകയാണ്. നടന്‍ സൂര്യയുടെ വലിയ ആരാധികയാണെന്ന് താരം തന്നെയാണ് മുന്‍പ് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ താന്‍ സൂര്യ ഫാനാണെന്ന് പറഞ്ഞതിനുശേഷം സൂര്യ ഫാന്‍സ് അസോസിയേഷനിലുള്ളവര്‍ തന്നെ സൂര്യയെ കാണാനായി ക്ഷണിക്കാറുണ്ടെന്നാണ് താരം പറയുന്നത്.

anusree-2

സൂര്യ എപ്പോള്‍ കേരളത്തില്‍ വന്നാലും തന്നെ മീറ്റ് അപ്പിനുവേണ്ടി ഫാന്‍സ് അസോസിയേഷനിലെ പിള്ളേര് വിളിക്കുമെന്നും അനുശ്രീ പറയുന്നുണ്ട്. ‘സൂര്യ കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഞാനറിയും. കാരണം ഈ വിവരം അറിയുമ്പോള്‍ തന്നെ സൂര്യ ഫാന്‍സ് അസോസിയേഷനിലെ പിള്ളേര് എന്നെ വിളിക്കും. സൂര്യയുമായി മീറ്റ് അപ്പിന് എപ്പോഴാണ് കഴിയുകയെന്നും ചോദിക്കും. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ലായെന്ന് ഞാന്‍ അവരോട് പറയും.’- എന്നാണ് അനുശ്രീ പറയുന്നത്.

anusree-1

തമിഴ് നടന്‍ സൂര്യയുടെ വലിയ ആരാധികയാണ് അനുശ്രീ. സൂര്യയോടുള്ള തന്റെ ആരാധന പലപ്പോഴായി താരം പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ സൂര്യ ഫാനാണെന്ന് പറഞ്ഞതിനുശേഷം സൂര്യ ഫാന്‍സ് അസോസിയേഷനിലുള്ളവര്‍ സൂര്യ എപ്പോള്‍ കേരളത്തില്‍ വന്നാലും തന്നെ മീറ്റ് അപ്പിനുവേണ്ടി വിളിക്കുമെന്നും അനുശ്രീ പറഞ്ഞു.

കേരളത്തില്‍ സൂര്യ എത്തുന്നതിന് മുമ്പ് ഞാനറിയും. കാരണം ഈ വിവരം അറിയുമ്പോള്‍ തന്നെ സൂര്യ ഫാന്‍സ് അസോസിയേഷനിലെ പിള്ളേര് എന്നെ വിളിക്കും. സൂര്യയുമായി മീറ്റ് അപ്പിന് എപ്പോഴാണ് കഴിയുകയെന്നും ചോദിക്കും. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ലായെന്ന് ഞാന്‍ അവരോട് പറയും.

Advertisement