എനിക്ക് എങ്ങനെയാണ് ലിപ്സ്റ്റിക്ക് ഇടുന്നത് എന്നൊക്കെ പഠിപ്പിച്ചത് തന്നത് മമ്മൂക്കയാണ്: വെളിപ്പെടുത്തലുമായി നടി അഞ്ജു

243

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി ആരാധകരുടെ മനം കവർന്ന നടിയാണ് അഞ്ചു പ്രഭാകർ. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ഉളപ്പടെയുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള താരം കൂടിയാണ് അഞ്ചു. താഴ് വാരം, കൗരവർ, പണ്ട് പണ്ട് ഒരു രാജകുമാരി, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം, അർജുനൻ പിള്ളയും അഞ്ചു മക്കളും തുടങ്ങി മലയാളത്തിൽ മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളിൽ അഞ്ജു നായികയായും സഹതാരമായും ഒക്കെ എത്തിയിട്ടുണ്ട്.

Advertisements
Courtesy: Public Domain

അതേ സമയം സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചതിനെ തന്റെ കരിയറിനെ കുറിച്ചും കുറിച്ചുമെല്ലാം അഞ്ചു തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. ഞാൻ ഒപ്പം പ്രവർത്തിച്ച എല്ലാ നടന്മാരും സംവിധായകരും വളരെ ഡെഡിക്കേഷൻ ഉള്ള ആളുകളാണ്. എല്ലാവരും സീനിയേഴ്സാണ്.

Also Read
പുതുവര്‍ഷത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച് സംയുക്ത വര്‍മ്മ, സ്‌നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകര്‍

മമ്മൂക്ക, ലാലേട്ടൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങി എല്ലാവരും വളരെ ഡെഡിക്കേറ്റഡ് ആണ്. അതെല്ലാം എനിക്ക് മാതൃകയാണ്. ലാലേട്ടൻ ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. അതുപോലെ തന്നെ കുട്ടിക്കളിയും കൂടുതലാണ്. മമ്മൂക്ക ഭയങ്കര സീരിയസാണ്. വളരെ സ്ട്രിക്റ്റ് ആണ്.

ഒരു സിറ്റുവേഷനിൽ നമ്മൾ എങ്ങനെയാണ് പെരുമാറേണ്ടത് എന്നെല്ലാം പഠിച്ചത് മമ്മൂക്കയിൽ നിന്നാണ്. എങ്ങനെയാണു കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. നമ്മൾ എങ്ങനെയാവണം. എന്നതൊക്കെ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. മമ്മൂക്കയ്ക്ക് ഒപ്പം മകളായും സഹോദരിയായും ഭാര്യ ആയിട്ടുമെല്ലാം അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ചെയ്യുമ്പോൾ എനിക്ക് അത്ര പക്വത വന്നിരുന്നില്ല.

ഇപ്പോൾ നോക്കുമ്പോൾ ഞാൻ അന്ന് ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടവ ആയിരുന്നു. എല്ലാം വളരെ പക്വത ഉള്ള കഥാപാത്രമായിരുന്നു. അതൊക്കെ എനിക്ക് പഠിക്കാനൊരു പാഠമായിരുന്നു. ഇപ്പോൾ ഏത് കഥാപാത്രവും എനിക്ക് ചെയ്യാൻ കഴിയും എന്ന പോലെ ആയിട്ടുണ്ട്. മേക്കപ്പിന്റെ കാര്യത്തിൽ മമ്മൂക്ക എപ്പോഴും ഓവർ മേക്കപ്പ് വേണ്ട എന്നൊക്കെ പറയുമായിരുന്നു.

മറ്റുള്ളവരുടെ ഒപ്പം നിൽക്കുമ്പോൾ കളർ മാച്ചാവണമെന്നും എന്നും ലിപ്സ്റ്റിക്ക് ഇടുമ്പോൾ എങ്ങനെ ഇടണം എന്നൊക്കെ പഠിപ്പിച്ചത് മമ്മൂക്കയാണ്. ഔട്ട്‌ലൈൻ ഇട്ടിട്ട് വേണം ലിപ്സ്റ്റിക്ക് ഇടാൻ, അപ്പോഴാണ് നമ്മുക്ക് കുറച്ചു കൂടി ക്ലാരിറ്റി കിട്ടു അങ്ങനെ പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട്.

Also Read
കുറേ ദിവസമായി ഭര്‍ത്താവ് കൂടെയില്ല, ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടിലാണ്, തുറന്നുപറഞ്ഞ് നടി ഗൗരി കൃഷ്ണന്‍

തമിഴിൽ കമൽഹാസൻ സാറാണ് എന്റെ എക്കാലത്തെയും ഫേവറേറ്റ് ആണ്. അദ്ദേഹത്തിന്റെ ഒക്കെ ഡെഡിക്കേഷൻ ഭയങ്കരമാണ്. ഒന്നും ഇല്ലാതെ വന്ന രജനി സാറിനെ ഒക്കെ ഇപ്പോൾ കാണണം. അദ്ദേഹം ഒക്കെ ആ ഡെഡിക്കേഷൻ കൊണ്ടാണ് ഇവിടെ എത്തിയത്.

ഇപ്പോഴും ആളുകൾ ബേബി അഞ്ജു എന്ന് വിളിക്കും. ഞാൻ പറയാറുണ്ട് അഞ്ജു എന്ന് വിളിച്ചാൽ മതിയെന്ന് പക്ഷെ അവരുടെ മനസ്സിൽ അങ്ങനെ രജിസ്റ്റർ ആയി പോയി. മലയാളത്തിലാണ് കൂടുതൽ അങ്ങനെ. അങ്ങനെ വിളി കേൾക്കുമ്പോൾ അവർ ഇന്നും എന്നെ ഓർക്കുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്. നായികയിൽ നിന്ന് സഹനടിയായി മാറിയത് കരിയറിനെ ബാധിച്ചത് ആയിട്ട് ഒന്നും തോന്നിയിട്ടില്ല.

ഇന്ന് എന്റെ പ്രായത്തിന് ചേരുന്ന വേഷങ്ങളാണ് ഞാൻ ചെയ്യുന്നത്. ചെറിയ പ്രായത്തിലെ ഞാൻ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു. അങ്ങനെ പോകുമ്പോഴാണ് ബ്രേക്ക് എടുത്തത്. ബ്രേക്കിന് ശേഷം വരുമ്പോൾ അതിനനുസരിച്ച വേഷങ്ങളാണ് ചെയ്യാൻ സാധിക്കുക.

എട്ടൊമ്പത് വർഷം ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. 2019 മുതൽ വീണ്ടും അഭിനയത്തിലേക്ക് വന്നിട്ടുണ്ട്. ചില വേഷങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. ഇനി മലയാളം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം.

നല്ല കഥാപാത്രങ്ങൾക്ക് ആയുള്ള കാത്തിരിപ്പിൽ ആണ്. ഇപ്പോൾ സീരിയലുകൾ ചെയ്യുന്നുണ്ട്. തിരിച്ചുവരും എന്നാണ് പ്രതീക്ഷ. ഇനി നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹമെന്നും അഞ്ജു പറഞ്ഞു. മലയാള സിനിമയോടാണ് കൂടുതൽ ഇഷ്ടമെന്നും നടി പറയുന്നു.

Also Read
ഒരുമിച്ച് കിടക്കുന്ന വീഡിയോയുമായി മഞ്ജുവും സിമിയും, ഭർത്താവിനെ ഉപേക്ഷിച്ചു ഇവളുടെ കൂടെ ആയോ കിടപ്പ്, നിങ്ങൾ ലെസ്ബിയനാണോ, ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

Advertisement