മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ഡ്രൈവറോട് ദേഷ്യപ്പെട്ട് വിവാദത്തിലായ നടന്‍ സെയ്ഫ് അലിഖാന് പിന്നാലെ മോശം പെരുമാറ്റത്തിന് പഴികേട്ട് മകള്‍ സാറാ അലിഖാനും. സെല്‍ഫിയെടുക്കാന്‍ ചെന്ന ആരാധികയോടെയാണ് സാറ തട്ടി കയറിയത്. സെല്‍ഫിയെടുക്കാന്‍ ചെന്ന ആരാധികയോട് ഒട്ടും മാന്യമായ പെരുമാറ്റമായിരുന്നില്ല സാറയുടേത്. നിങ്ങളോടൊപ്പം സെല്‍ഫിയെടുത്ത് അനാവശ്യമായ ശ്രദ്ധ വേണ്ട, ഞാനിപ്പോള്‍ തന്നെ പ്രശസ്തയാണെന്നായിരുന്നു സാറയുടെ മറുപടി.
ആരാധിക തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംഭവം പങ്കുവെച്ചത്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല അച്ഛന്റെ തന്നെയല്ലേ മകള്‍ ആ ധാര്‍ഷ്ട്യം കാണിക്കാതിരിക്കുമോ എന്നാണ് ആരാധകര്‍ പറയുന്നത്. സാറ അരങ്ങേറ്റം കുറിക്കാനിരുന്ന കേദാര്‍നാഥ് എന്ന ചിത്രം നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്നത്തെത്തുടര്‍ന്ന് നിന്നു പോയി. ഇതോടെ റണ്‍വീര്‍ സിങിന്റെ നായികയായി സിംബ എന്ന ചിത്രം കരാര്‍ ചെയ്തിരിക്കുകയാണ്.