അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട് കേസില്‍; കൊലപ്പെടുത്തിയത് ഭര്‍ത്താവ്, കാരണം ഞെട്ടിക്കുന്നത്

32

ഡല്‍ഹി: ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനിയായ 23 വയസ്സുകാരി മാലയുടെതാണ് മൃതദേഹം. യുവതി 5 മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച വൈകുന്നേരം എന്‍എച്ച്-24 ദേശീയ പാതയിലാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്.

യുവതിയുടെ കഴുത്തില്‍ ചുറ്റിയ നിലയില്‍ ഒരു തുണിയും പോലീസ് പെട്ടിക്കുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കഴുത്തില്‍ തുണി കൊണ്ട് കുരുക്കിയാവാം കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. തലയും മറ്റ് അവയവങ്ങളും മടക്കി ഒടിച്ച നിലയിലാണ് പെട്ടിയില്‍ കാണപ്പെട്ടത്.

Advertisements

സംഭവത്തെ തുടര്‍ന്ന് മാലയുടെ പിതാവിന്റെ പരാതിയില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ശിവയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനത്തിന്റെ പേരിലാണ് ശിവ തന്റെ മകളെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. ഏപ്രില്‍ 7 ാം തീയ്യതി മാലയെ കാണാനില്ലാത്ത കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചത് ശിവയാണ്.

ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ദേശീയ പാതയില്‍ വെച്ച് മാലയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. വിവാഹ സമയത്ത് പിതാവ് ഇവര്‍ക്ക് വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനിച്ച പെട്ടിക്കുള്ളിലാണ് മാലയുടെ മൃതദേഹം കിടന്നിരുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാള്‍ ശിവയുടെ വീട്ടുകാര്‍ ഈ ബന്ധത്തിനെതിരായിരുന്നു. അടുത്തിടെ ശിവ തന്നോട് 5 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായി മാലയുടെ പിതാവ് വെളിപ്പെടുത്തി. എന്നാല്‍ ഇദ്ദേഹത്തിന് ഈ പണം നല്‍കുവാന്‍ സാധിച്ചില്ല. ഇതാവാം കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

ശിവയെ കൂടാതെ ഇയാളുടെ രണ്ട് സഹോദരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. മാലയെ കാണാതായ ദിവസം വീട്ടിലെ അലമാര കുത്തിപൊട്ടിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതും കേസില്‍ പൊലീസിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Advertisement