നല്ല കഥകളുമായി സമീപിക്കുന്നവരോടു പോലും എനിക്ക് നോ പറയേണ്ടി വരുന്നു: കാരണം വെളിപ്പെടുത്തി നടി ശോഭന

1004

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളിൽ ഒരാളാണ് നടി ശോഭന. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഈ നടി നിരവധി സൂപ്പർഹിറ്റ് സിനിമകലിൽ ആണ് വേഷമിട്ടിട്ടുള്ളത്.

എന്നാൽ കുറേ കാലംസിനിമയിൽ നിന്ന് വിട്ടു നിന്ന താരം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിച്ച് തിരികെ വന്നിരുന്നു എങ്കിലും വീണ്ടും ഇടവേള എടുത്തിരിക്കുകയാണ്.

Advertisements

90കളിലെ ഹിറ്റ് ജോഡി ഏറെ വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു എന്നതു തന്നെ ആയിരുന്നു വരനെ ആവശ്യമുണ് എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവർക്ക് പുറമേ ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും പ്രധാനവേഷത്തിൽ എത്തിയ ചിത്രം മികച്ച വിജയം നേടിയെടുത്തിരുന്നു.

Also Read
ഇനിയെങ്കിലും പ്രസവിക്കാറായില്ലേ എന്ന് ചോദിച്ചവരുണ്ട്, പുറത്തിറങ്ങിയാല്‍ പലരും കഴിക്കാന്‍ പലതും വാങ്ങിത്തരും, എന്തൊരു സ്‌നേഹമാണ്, ശ്രീശ്വേത പറയുന്നു

അതേ സമയം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത സമയത്ത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്ക് ഉള്ള തന്റെ തിരിച്ചുവരവിനെ സംബന്ധിച്ച ആരാധകരുടെ സംശയങ്ങൾക്ക് ശോഭന മറുപടി നൽകിയിരുന്നു.

കുറേയധികം സിനിമകളിലേക്ക് ഓഫറുകൾ വരുന്നുണ്ട്. അവയിൽ പല കഥകളും വളരെ നല്ലതുമാണ്.
സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്.
വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറുമാസം അല്ലെങ്കിൽ ഒരു കൊല്ലം മുമ്പ് ഒക്കെ ബുക്ക് ചെയ്തിരിക്കും.

ഒരു സിനിമയ്ക്ക് വേണ്ടി അതെത്ര നല്ലതായാലും അത് ക്യാൻസൽ ചെയ്യാൻ എനിക്ക് സാധിക്കാറില്ല. ഇപ്പോൾ നല്ല കഥകളുമായി എന്നെ സമീപിക്കുന്ന ആളുകളോട് പോലും എനിക്ക് വരാനാകില്ലെന്ന് പറഞ്ഞ് നിരസിക്കേണ്ടി വരാറുണ്ട്. ഇതാണ് എന്റെ പ്രശ്നം.

ഇനിയിപ്പോൾ എല്ലാ പെർഫോമൻസുകളും ക്യാൻസൽ ചെയ്ത് കാത്തിരുന്നാൽ ഒരുനല്ല ഓഫറുകളും വരുകയില്ല. വരുമ്പോൾ അതിശക്തമായ മഴ പോലെ വരികയും ചെയ്യുമെന്ന് ആയിരുന്നു ശോഭന പറഞ്ഞത്.

Also Read
ഞാൻ ഫോണിൽ നോക്കി മുഖമുയർത്താതെ ഇരുന്ന അത്രയും നേരം അദ്ദേഹം അവിടെ കാത്തുനിന്നു; വിജയിയെ കുറിച്ചുള്ള കത്രീന കൈഫിന്റെ വാക്കുകൾ വൈറൽ

Advertisement