സൂപ്പർ ഹിറ്റ് ഡയറക്ടർ വിനയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ഹണി റോസ്. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറുക ആയിരുന്നു ഹണി റോസ്. ആദ്യമൊക്കെ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് അതിന് ശേഷം ഒരു പിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്.
തന്റെ പതിനാലാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച നടി 30 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. പതിനേഴിൽ അധികം വർഷങ്ങൾ ആയി അഭിനയ രംഗത്ത് തുടരുന്ന ഹണി റോസ് മലയാളത്തിന്റെ താരര ാജാക്കൻമാർ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്.
പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയിൽ എത്തിയത്. എന്നാൽ 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് കരിയർ ബ്രേക്ക് നേടി കൊടുത്തത്.
ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു.
വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആണ് ഹണി റോസിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്.
മോഹൻലാൽ നായകനായ ചിത്രത്തിൽ ഭാമിനി എന്ന കഥാപാത്രമായാണ് ഹണി വേഷമിട്ടത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഭാമിനി. വളരെ ഏറെ പ്രശംസയാണ് താരത്തിന്റെ ഈ കഥാപാത്രത്തിന് ലഭിച്ചത്. അതേ സമയം സമൂഹ മാധ്യമങ്ങളിലും ഉത്ഘാടനങ്ങൾ അടക്കമുള്ള പൊതു പരിപാടികളിലും എല്ലാം തന്നെ ഹണി റോസ് നിറഞ്ഞു നിൽക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പേരിൽ തമിഴ്നാട്ടിൽ ആരാധകർ അമ്പലം പണിതിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുയാണ് ഹണി റോസ്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നടിയുടെ തുറന്നു പറച്ചിൽ. ഹണി റോസിന്റെ പേരിൽ തമിഴ്നാട്ടിൽ അമ്പലം ഉണ്ടെന്നൊക്കെ കേൾക്കുന്നുണ്ടല്ലോ അത് ശരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിനുള്ള നടിയുടെ മറുപടി ഇപ്രകാരം ആയിരുന്നു.
അതിന്റെ കുറേ ട്രോള് കഴിഞ്ഞിട്ട് ഇരിക്കുകയാണ് ഞാൻ. ആ വിഷയം തീർന്നതാണ് വീണ്ടും അത് കുത്തി പ്പൊക്കണോ? ശരിക്കും തമിഴ്നാട്ടിൽ എന്റെ പേരിൽ അമ്പലമുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ അങ്ങനെയൊരു അമ്പലം കണ്ടിട്ടില്ല. ചിലപ്പോൾ ഉണ്ടായിരിക്കാം. പക്ഷെ ഞാൻ കണ്ടിട്ടില്ല, കേട്ടുകേൾവി മാത്രമേ ഉള്ളൂ. ഉണ്ടോ എന്ന് അറിയില്ല എന്നായിരുന്നു ഹണി റോസിന്റെ മറുപടി.
തമിഴ്നാട്ടിലെ തന്റെ ആരാധകൻ തുടർച്ചയായി ഫോൺ വിളിക്കുന്നതിനെ കുറിച്ചും തന്റെ പേരിൽ അമ്പലം പണിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചും ഹണി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഒരു പയ്യൻ ബോയ്ഫ്രണ്ട് സിനിമ കഴിഞ്ഞത് മുതൽ എന്നെ വിളിക്കാൻ തുടങ്ങിയതാണ്. ആ സമയം മുതൽ പുള്ളിക്കാരൻ സ്ഥിരമായി വിളിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഒരാളാണ്.
അദ്ദേഹത്തിന് എന്നെ ഭയങ്കര ഇഷ്ടമാണ്. നമുക്കത് സംസാരത്തിൽ നിന്ന് തന്നെ അറിയുമല്ലോ. ഭയങ്കര നിഷ്‌കളങ്കനായ ഒരു മനുഷ്യനാണ്. 17 വർഷമായിട്ടും ഇപ്പോഴും ആ മനുഷ്യൻ അതേപോലെ എന്നെ തുടർച്ചയായി വിളിക്കും. ബർത്ത്ഡേയ്ക്കൊന്നും എനിക്ക് ഒരു സമാധാനവും തരില്ല, അത്രയും കോളായിരിക്കും വരിക.അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു എന്റെ പേരിൽ അമ്പലം പണിയണമെന്ന്.
എന്തൊക്കെയാ ഈ പറയുന്നത് എന്ന് ഞാൻ വിചാരിച്ചു. പക്ഷെ അത് അവരുടെ ഒരു കൾച്ചറിന്റെ ഭാഗം ആയിരിക്കാം നമുക്കറിയില്ലല്ലോ. നമുക്കത് പറഞ്ഞ് തിരുത്താൻ പറ്റില്ല. ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാൽ അത് മനസിലാകുന്ന ആളുകളല്ല എന്നും ഹണി റോസ് വ്യക്തമാക്കുന്നു.