ബോളിവുഡിലെ ശ്രദ്ധേയരായ യുവതാരങ്ങള്‍ ആണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ഒരു പിടി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ വളരെ വേഗം തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുത്തവരാണ് ഇരുവരും.
ബോളിവുഡിലെ പ്രധാന ചര്‍ച്ചകളിലൊന്നാണ് യുവതാരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയം. സിനിമാ ആരാധകര്‍ എപ്പോഴും ചര്‍ച്ചചെയ്യുന്ന ഒന്നാണ് താരങ്ങളുടെ പ്രണയം. എത്രയൊക്കെ ഒളിപ്പിച്ചു വെച്ചാലും പുറത്ത് അറിയുന്ന ഒന്നാണ് പ്രണയം.
ഇപ്പോഴിതാ ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഫെബ്രുവരി ആറിനാണ് ഇരുവരുടെയും വിവാഹമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. താര വിവാഹം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വെച്ചാവും.
സോഷ്യല്‍മീഡിയയില്‍ സജീവസാന്നിധ്യമായ കിയാരയും സിദ്ധാര്‍ത്ഥും എന്നാല്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. എന്നാല്‍ താരങ്ങള്‍ വിവാഹ വാര്‍ത്തകള്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സോഷ്യല്‍മീഡിയില്‍ വിവാഹ വാര്‍ത്തകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി സിനിമയില്‍ സജീവമായിരിക്കുകയാണ് കിയാരയും സിദ്ധാര്‍ത്ഥും. കെബിസി സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ കിയാര പങ്കുവെച്ചിരുന്നു. മിഷന്‍ മജ്‌നുവിലെ ചിത്രങ്ങള്‍ സിദ്ധാര്‍ത്ഥും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.