ചതിച്ചവരേ നിങ്ങൾക്ക് നന്ദി പുതിയ പാഠങ്ങൾ പഠിക്കാൻ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങൾക്കും നന്ദി എന്നെ സ്‌നേഹിച്ചതിന്; ഹൃദയം തൊടുന്ന കുറിപ്പുമായി സജി നായർ

587

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ശാലു മേനോൻ. 2016 ലാണ് നടൻ സജി നായരുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് അഭിനയ ജീവിതത്തിൽ നിന്ന് പിന്മാറിയ താരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിനിസ്‌ക്രീനിൽ സജീവമാകുകയായിരുന്നു.

ഈയടുത്ത് ശാലു മേനോനും ഭർത്താവും വേർപിരിഞ്ഞതായി നടി തന്നെ സ്ഥീരികരിച്ചിരുന്നു. ഇപ്പോഴിതാ സജി പങ്കിട്ടകുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സജിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

Advertisements
Courtesy: Public Domain

Also Read
എന്റെ മകനാണ്, പക്ഷെ എന്നെ മനസ്സിലാക്കാൻ അവന് മോഹൻലാൽ വേണ്ടി വന്നു; തുറന്ന് പറഞ്ഞ് അഞ്ജു

2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വർഷം, സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികൾ തിരിച്ചറിഞ്ഞ വർഷം, എന്നെ സ്‌നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നൻമ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വർഷം, ഭയന്നോടാൻ എനിക്ക് മനസ്സില്ല.

ചതിച്ചവരേ നിങ്ങൾക്ക് നന്ദി പുതിയ പാഠങ്ങൾ പഠിക്കാൻ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങൾക്കും നന്ദി എന്നെ സ്‌നേഹിച്ചതിന്, 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാൻ . എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ, എന്നും സജി പോസ്റ്റിലൂടെ പറയുന്നു.

Courtesy: Public Domain

Also Read
ടെൻഷൻ അടിച്ച് കാർത്തിക് സൂര്യ, കല്യാണം ഉറപ്പിച്ചുവെന്ന് താരം; വൈറലായി കാർത്തിക് സൂര്യയുടെ വ്‌ളോഗ്

അതേസമയം സോളാർ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ശാലു പുറത്തിറങ്ങിയതിന് ശേഷമാണ് സജിയെ വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ കുടുംബശ്രീ ശാരദ എന്ന സീരിയലിൽ അഭിനയിക്കുകയാണ് താരം.

Advertisement