രുഗ്മിണി എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന നടിയാണ് അഞ്ജു. തന്റെ പത്താം വയസ്സിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. തന്റെ പത്താം വയസ്സിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ അഞ്ജു ഒരു പുതു ചരിത്രം അവിടെ സൃഷ്ടിച്ചു.
ഇപ്പോഴിതാ തന്റെ മകൻ തന്നെ മനസ്സിലാക്കിയ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. റെഡ് കാർപെറ്റ് ഷോയിലാണ് താരം തന്റെ വെളിപ്പെടുത്തൽ നടത്തിയത്. അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ;

Also Read
ടെൻഷൻ അടിച്ച് കാർത്തിക് സൂര്യ, കല്യാണം ഉറപ്പിച്ചുവെന്ന് താരം; വൈറലായി കാർത്തിക് സൂര്യയുടെ വ്‌ളോഗ്
ഞാൻ അഭിനയിച്ച സിനിമകളെല്ലാം മകന് കാണിച്ച് കൊടുക്കുമ്പോൾ എന്നും പുച്ഛമായിരുന്നു. അമ്മ ഒന്ന് നിർത്താമോ എന്ന് അവൻ പറയും. ഒരിക്കൽ അവൻ മോഹൽലാൽ സാറിനെ കാണാനിടയായി. ചെന്നെയിലെ റാഡിസൽ ബ്ലൂ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഞാനും മകനും, സഹോദരനും കൂടെ ഡിന്നറിന് പോയതായിരുന്നു അവിടെ.
എന്നെ കണ്ടവഴിക്ക് സാറ് വന്ന് സംസാരിച്ചു. മകനോട് പേരൊക്കെ ചോദിച്ചപ്പോൾ എല്ലാത്തിനും അവൻ മറുപടി പറഞ്ഞു. അപ്പോഴാണ് അദ്ദേഹം നിന്റെ അമ്മ ആരാണെന്ന് അറിയോ എന്ന് അവനോട് ചോദിക്കുന്നത്. ചെറിയ പ്രായം മുതൽ അഭിനയത്തിലേക്ക് വന്ന്, അതിശയിപ്പിയ്ക്കുന്ന പ്രകടനങ്ങൾ കാഴ്ച വച്ച അഭിനേത്രിയാണ്. നിങ്ങൾക്കൊന്നും പറ്റില്ല, അവളുടെ അഭിനയത്തിന് അടുത്തെത്താൻ’.

Also Read
സങ്കട കടലിലാണ്, മുന്നോട്ട് തന്നെയാണ് നീന്തുന്നത്; വികാര നിർഭര കുറിപ്പുമായി മാല പാർവ്വതി
ലാൽ സർ തന്നെ കുറിച്ച് അങ്ങിനെയൊക്കെ പറയും എന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അന്ന് എന്റെ മകൻ ചോദിച്ചു, അമ്മാ നിങ്ങൾ ഇത്രയും വലിയ അഭിനേത്രിയായിരുന്നോ എന്ന്. എന്റെ കരിയറിൽ എന്നെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് മകൻ അർജ്ജുൻ ആണ്. അഞ്ജു ഒരു സിംഗിൾ പാരന്റാണ്