പലര്‍ക്കും എന്നോട് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ മമ്മൂക്ക മാത്രമാണ് അതേപ്പറ്റി പരസ്യമായി എന്നോട് ചോദിച്ചത്, വെളിപ്പെടുത്തലുമായി ബിബിന്‍ ജോര്‍ജ്

534

മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനോടകം ഓര്‍ത്തുവെയ്ക്കാന്‍ ഒത്തിരി നല്ല സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്.

Advertisements

പ്രായം കൂടി വരുമ്പോഴും തന്റെ ഒളിമങ്ങാത്ത സൗന്ദര്യം കൊണ്ട് ഇന്നും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അടുത്ത കാലത്തായി പുറത്തുവരുന്ന സിനിമകളിലൂടെയെല്ലാം അദ്ദേഹം കേരളക്കരയെ അമ്പരപ്പിക്കുകയാണ്.

Also Read: ഉദ്ഘാടനത്തിന് ക്ഷണിക്കുന്നവര്‍ക്കും കാണികള്‍ക്കും പ്രശ്‌നമില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം, പര്‍ദ്ദയിട്ട് വന്നാലും വിമര്‍ശിക്കാനാളുണ്ടാവും, വസ്ത്രധാരണത്തെക്കുറിച്ച് ഹണി റോസ് പറയുന്നു

വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായാണ് ഇതിലൂടെയെല്ലാം അദ്ദേഹം എത്തിയിരിക്കുന്നത് ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമായ ബിപിന്‍ ജോര്‍ജ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കാലിന് ബുദ്ധിമുട്ട് നേരിടുന്ന ബിപിന്‍ ജോര്‍ജ് മമ്മൂട്ടി മാത്രമാണ് തന്നോട് കാല് ശരിയാക്കാന്‍ പറ്റില്ലേ എന്ന് ചോദിച്ചതെന്ന് പറയുന്നു.

തന്റെ കാലിനെ പറ്റി പലര്‍ക്കും തന്നോട് ചോദിക്കണമെന്നുണ്ട്. പക്ഷേ ആരും ചോദിക്കാറില്ലെന്നും ഇത് ശരിയാക്കാന്‍ പറ്റില്ലേ എന്ന് ഷൈലോക്കിന്റെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി തന്നോട് പരസ്യമായി തന്നെ ചോദിച്ചുവെന്നും ബിപിന്‍ ജോര്‍ജ് പറയുന്നു.

Also Read: പല സ്ത്രീകളും രണ്ടാംവിവാഹത്തിന് തയ്യാറാവാത്തത് സമൂഹത്തെ പേടിച്ചിട്ട്, എന്റെ ജീവിതം അവര്‍ക്ക് പ്രചോദനമാവട്ടെ, നടി യമുന പറയുന്നു

ചിലപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് ശരിയായേക്കാമെന്നും ശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുകയാണെല്ലോ എന്നുമായിരുന്നു ഇതിന് തന്റെ മറുപടി. അടുത്തിടെ റാംപ് വോക്ക് ചെയ്യുന്ന ബിപിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അത് തനിക്കൊരു പുതിയ അനുഭവമായിരുന്നുവെന്നും പലരും തന്നെ കളിയാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും പക്ഷേ അഭിനന്ദനങ്ങള്‍ ഒത്തിരി കിട്ടിയെന്നും താരം പറയുന്നു.

Advertisement