പല സ്ത്രീകളും രണ്ടാംവിവാഹത്തിന് തയ്യാറാവാത്തത് സമൂഹത്തെ പേടിച്ചിട്ട്, എന്റെ ജീവിതം അവര്‍ക്ക് പ്രചോദനമാവട്ടെ, നടി യമുന പറയുന്നു

121

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ മധുമിത എന്ന കഥാപാത്രത്തില്‍ കൂടെയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്.

Advertisements

നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന രണ്ടാമതും വിവാഹം കഴിച്ചിരുന്നു.

Also Read: നീ നിന്റെ അമ്മയെപ്പോലെയാണെന്ന് പറയുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്, വിവാഹദിനത്തിൽ സിംപിളായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്; സൊനാക്ഷി സിൻഹ മനസ്സ് തുറക്കുമ്പോൾ

തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന്‍ ആണ് യമുനയുടെ ഭര്‍ത്താവ്.

ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് യമുന. ഒറ്റപ്പെട്ട് ജീവിക്കുന്ന ഒത്തിരി സ്ത്രീകള്‍ ഈ നാട്ടിലുണ്ടെന്നും അവര്‍ക്കെല്ലാം തന്റെ ജീവിതം പ്രചോദനമാവട്ടെയെന്നും താരം പറയുന്നു.

Also Read: വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നു, സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മി നക്ഷത്ര, വീഡിയോ വൈറല്‍

പലരും രണ്ടാം വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് സമൂഹം എന്ത് വിചാരിക്കുമെന്ന് പേടിച്ചിട്ടാണെന്നും എല്ലാവരും എന്തുപറയുമെന്ന് ഓര്‍ത്തിട്ടാണെന്നും എന്നാല്‍ തനിച്ച് ജീവിക്കുന്ന അച്ഛനെയോ അമ്മയേയോ മക്കള്‍ വേണം മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കാനെന്നും യമുന കൂട്ടിച്ചേര്‍ത്തു.

തന്നോട് പലരും രണ്ടാം വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ പലര്‍ക്കും രണ്ടാം വിവാഹംവചെയ്യാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ സമൂഹം എന്തുപറയുമെന്ന പേടിയിലാണ് അതിന് പരസ്യമായി തയ്യാറാവാത്തതെന്നും യമുന പറയുന്നു.

Advertisement