മാതാപിതാക്കളെപ്പോലെ തന്നെ ആരാധകരുള്ളവരാണ് അവരുടെ മക്കളും. അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകളായ നൈസയുടെ കാര്യവും അത് തന്നെ. പക്ഷേ നൈസയ്ക്ക് ചെറുപ്പം മുതൽ സൗന്ദര്യത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരപുത്രി. പാർട്ടികളിൽ ഒറ്റയ്ക്ക് നൈസ പങ്കെടുക്കുന്ന താരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിങ്ക് നിറമുള്ള ഗ്ലാമറസ് വേഷത്തിലാണ് നൈസ പാർട്ടിയിൽ പ്രത്യക്ഷപ്പെട്ടത്.
മാറിടങ്ങൾ പുറത്ത് കാണുന്ന തരത്തിലുള്ള വസ്ത്രമാണ് താരപുത്രി ധരിച്ചിരുന്നത്. ആനിമേറ്റർ ആയ ഓറിയുടെ കയ്യ് പിടിച്ച് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് നൈസ വീഡിയോയിലുള്ളത്. ക്യാമറയുടെ മുന്നിൽ വട്ടം ചുറ്റിക്കുന്ന ഓറിയുടെ കൈ വിടുവിച്ച് നൈസ വാഹനത്തിൽ കയറി തിരികെ പോകുന്നുണ്ട്.
നൈസയുടെ വീഡിയോ ഇറങ്ങിയതിന് ശേഷം കാജോളിനും, അജയ് ദേവ്ഗണിനുമെതിരെ പ്രതിഷേധം ഉയരുകയാണ്. ഇരുവരും മകളെ തീരെ കൺട്രോൾ ചെയ്യുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. മാതാപിതാക്കൾ നല്ല പേര് നേടി, ഉയരങ്ങൾ കീഴടക്കിയാലും പതിനഞ്ച് സെക്കൻഡ് കൊണ്ട് മക്കൾ ആ പേര് ചീത്തയാക്കി തരും എന്ന് തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്.

Also Read
ഞാൻ ചെറിയൊരു പരിപാടി ചെയ്തിരിക്കയാണ്, അത് കൊണ്ടാണ് മുഖം കാണിക്കാതെ ഇരുന്നത് ; അഭിരാമി സുരേഷ്
അതേ സമയം നൈസയുടെ കാര്യമോർക്കുമ്പോൾ സഹതാപം വരുന്നതായിട്ടാണ് ഒരാൾ പറയുന്നത്. ജാൻവി കപൂറിന്റെ അടക്കം കാമുകനായിരുന്ന വ്യക്തിയാണ് ഓറി. അദ്ദേഹം വളരെ മോശമാണ്. അയാളുടെ കൂടെ എത്തിയ നൈസ എന്ത് ചെയ്യണമെന്ന് അറിയാതെ പരുങ്ങലിലായി പോയി. ഈ സമയത്ത് അമ്മയായ കാജോളിന്റെ ശ്രദ്ധ നല്ല രീതിയിൽ വേണമെന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെടുന്നത്.