വിവാഹ വേദിയില്‍ കുട്ടികളെ നിലത്തിരുത്തി ഫോട്ടോ എടുക്കാന്‍ ശ്രമം; ക്ഷുഭിതനായി ചാടിയെണീറ്റ് കുട്ടികളെ ചേര്‍ത്ത് പിടിച്ച് ദിലീപ്; കൈയ്യടിച്ച് ആരാധകര്‍!

88

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

Advertisements

പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് ഇപ്പോള്‍. ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.

ALSO READ- മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങി മുകേഷ്; കല്യാണം എന്താ ബാറില്‍വെച്ചാണോ നടത്തുന്നതെന്ന് തിരിച്ചടിച്ച് താരം

2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ ദിലീപ് പ്രതികരിച്ചത്. ഇരുവരും തമ്മില്‍ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി കാവ്യയും ദിലീപും ഒരുമിച്ചെത്തിയപ്പോഴെടുത്ത ഫോട്ടോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജിമ്മിയുടേയും സാറയുടെയും വിവാഹ ചടങ്ങിനാണ് കാവ്യയ്ക്കൊപ്പം ദിലീപെത്തിയത്.

ALSO READ- ജന്മം തന്ന അച്ഛനെക്കാള്‍ കൂടുതല്‍ അച്ഛാ എന്ന് വിളിച്ചത് എന്റെ ഈ അച്ഛനെ! പ്പൊ ഞാന്‍ ഒത്തിരി ഹാപ്പി ആണ്; മല്ലൂസ് ഫാമിലിയിലെ കുഞ്ഞൂസ്!

ഇപ്പോഴിതാ വിവാഹദിനത്തിലെ ഒരു വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. വിവാഹവേദിയുടെ മുന്നിലിരുന്ന ദിലീപിന്റെയും കാവ്യയുടെയും അടുത്ത് വന്ന് ഫോട്ടോസ് പലരും എടുക്കുന്നതിനിടെയാണ് ് കുറച്ച് കുട്ടികളും താരദമ്പതികളുടെ അടുത്തെത്തിയത്. ഫ്ളവര്‍ ഗേള്‍സായി നിന്ന കുട്ടികളെ ദിലീപും കാവ്യയും ഇരിക്കുന്ന കസേരയുടെ താഴെ നിലത്ത് ഇരുത്തുകയാണ് ചെയ്തത്.

ഫോട്ടോ എടുക്കാനാണെങ്കിലും കുട്ടികളെ നിലത്ത് ഇരുത്തിയത് കണ്ട് ദിലീപിന് ഇഷ്ടപ്പെട്ടില്ല.
അദ്ദേഹം അത് ശ്രദ്ധിക്കുകയും ചെ്തു. തുടര്‍ന്ന് നിലത്താണോ കുഞ്ഞുങ്ങളെ ഇരുത്തുന്നതെന്ന് ചോദിച്ചുകൊണ്ട് കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് കുട്ടികളെ ചേര്‍ത്ത് പിടിച്ച് ഫോട്ടോ എടുക്കുകയായിരുന്നു.

ഈ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാവ്യയും സന്തോഷത്തോട് കൂടിയാണ് കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കുന്നത്. കുട്ടികളോട് ദിലീപ് കാണിച്ച സ്നേഹത്തെ വാഴത്തുകയാണ് ഇപ്പോള് ആരാധകര്‍.

Advertisement