സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഉദ്ഘാടന ഹണി റോസ്, ട്രോളിക്കൊന്നവരോട് മറുപടിയുമായി ഹണി റോസ്

334

പ്രശസ്ത സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Advertisements

honey-rose

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

Also Read: ആദ്യമായി അമ്മ വേഷത്തിലെത്തിയത് 19ാമത്തെ വയസ്സില്‍, ഇപ്പോള്‍ കിളവി എന്ന് വിളിച്ച് പരിഹസിക്കുന്നവരോട് യമുന റാണി പറയുന്നത് കേട്ടോ

സാധരണ ഗതിയില്‍ അന്യഭാഷ ചിത്രങ്ങളില്‍ ചുവട് ഉറപ്പിച്ചാല്‍ പിന്നെ വിരലില്‍ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയില്‍ കാണാന്‍ സാധിക്കുകയുളളൂ. എന്നാല്‍ അന്യഭാഷ ചിത്രങ്ങളില്‍ തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം.

honey-rose-12

പലപരിപാടികളിലും ഇന്ന് ഉദ്ഘാടകയായി എത്തുന്നത് ഹണി റോസാണ്. ഇതിന്റെയൊക്കെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്, ഇതോടെ ‘ഉദ്ഘാടന റാണി’ ഹണി റോസിന് കിട്ടിയിരുന്നു. ഇപ്പോഴിതാ താന്‍ ഉദ്ഘാടനം ചെയ്യുന്നതിനെ ട്രോളിക്കൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.

Also Read: പണം കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, മോശം റിവ്യൂ മാത്രം പറയുന്നവരുടെ ഉദ്ദേശ്യം മറ്റൊന്ന്, തുറന്നടിച്ച് ബാബുരാജ്

ഒരു സ്‌മൈലിയും കൂപ്പുകൈയ്യും മാത്രം ക്യാപ്ഷന്‍ നല്‍കിക്കൊണ്ടായിരുന്നു നടി ട്രോളുകള്‍ പങ്കുവെച്ചത്. 52മത് ചലച്ചിത്ര അവാര്‍ഡിലെ മികച്ച ഉദ്ഘാടക ഹണി റോസ് എന്നായിരുന്നു ട്രോളുകളില്‍ ഉണ്ടായിരുന്നത്. ഹണി പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്.

Advertisement