ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ദമ്പതികളാണ് ഫിറോസും, സജ്നയും, ഈയടുത്താണ് ഇവർ പുതിയ വീടിന്റെ പണികൾ തുടങ്ങിയത്. എന്നാൽ കഴിഞ്ഞദിവസം ഇവരുടെ വീടിനേ നേരെ ആക്രമണം നടന്നിരുന്നു. വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലായ സമയത്താണ് അക്രമം.
നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോൺട്രാക്ടർ കൂടുതൽ തുക ചോദിച്ചിരുന്നു. എന്നാൽ തുക നല്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വീട് അടിച്ച് തകർക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താര ദമ്പതിമാർ. ഇവരെക്കൂടാതെ അയൽവാസികളും സംഭവത്തെ കുറിച്ചു തുറന്നു പറയുന്നുണ്ട്.
Also Read
ആ ഒരു രാത്രിക്കൊണ്ട് അവൻ മരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്, പക്ഷെ അവൻ അതി ജീവിച്ചു; മകനെ കുറിച്ച് കനിഹ
6 മാസം കൊണ്ട് തീർക്കേണ്ട പണിയാണ് അയാൾ രണ്ട് വർഷം ആയിട്ടും തീർക്കാത്തത്. അയാൾക്ക് ഞങ്ങൾ വീടിന്റെ ഫുൾ വർക്ക് ഒന്നും കൊടുത്തിട്ടില്ല. ഇന്റീരിയർ വർക്കെല്ലാം മറ്റാളുകൾക്കാണ് നല്കിയിരുന്നത്. ഒരു ലോൺ കൂടി എടുക്കണം എന്നുള്ളതുകൊണ്ട് പണി വേഗം തീർക്കാൻ ആണ് ഞങ്ങൾ അയാളോട് പറഞ്ഞത്. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടു.
ഐശ്വര്യമായി കയറി താമസിക്കേണ്ട വീടാണ് പുള്ളി നശിപ്പിച്ചിട്ടത്. സ്വന്തം കുഞ്ഞിനെ ജനിപ്പിച്ചിട്ട് അടിച്ചു കൈയും കാലും ഒടിച്ചിടുന്ന പോലെ അല്ലെ ഇത്. എനിക്ക് എന്റെ കുഞ്ഞിനെ പോലെയാണ് ഈ വീട്. അയാൾ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും ഞങ്ങൾ കരുതിയില്ല.- സജ്നയും ഫിറോസും പറയുന്നു.
അതേസമയം കോൺട്രാക്ടർ പറയുന്നത് തീർത്തും നുണയാണെന്നാണ് അയൽവക്കകാരും പറയുന്നത്. ഞങ്ങൾ ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടിട്ടാണ് ശ്രദ്ധിക്കുന്നത്, ആളിനെയും ഞങ്ങൾ കണ്ടു. അവർ കഷ്ടപെട്ടുണ്ടാക്കിയ വീട് അവർ തന്നെ എന്തിനു നശിപ്പിക്കണം അതെല്ലാം നുണകഥകൾ ആണ് എന്നും അയൽവാസികൾ പറഞ്ഞു.
ഐശ്വര്യമായി കയറി താമസിക്കേണ്ട വീടാണ് പുള്ളി നശിപ്പിച്ചിട്ടത്. സ്വന്തം കുഞ്ഞിനെ ജനിപ്പിച്ചിട്ട് അടിച്ചു കൈയും കാലും ഒടിച്ചിടുന്ന പോലെ അല്ലെ ഇത്. എനിക്ക് എന്റെ കുഞ്ഞിനെ പോലെയാണ് ഈ വീട്. അയാൾ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും ഞങ്ങൾ കരുതിയില്ല.- സജ്നയും ഫിറോസും പറയുന്നു.ബിഗ് ബോസ് ഉൾപ്പെടെയുള്ള പരിപാടികളിൽ നിന്നും കിട്ടിയ തുക ഉപയോഗിച്ചാണ് വീടു പണി പൂർത്തിയാക്കാനായി അയാൾക്ക് കൊടുത്ത്ത്.