ബോളിവുഡിന്റെ മസിൽമാനാണ് സൽമാൻഖാൻ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. ബോളിവുഡിലെ മുൻ നിര താരങ്ങൾ എല്ലാം തന്നെ സൽമാൻ ഖാൻ ഒരുക്കിയ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ആഘോഷങ്ങൾക്ക് ശേഷമുള്ള താരങ്ങളുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ നടി സംഗീത ബിജ്‌ലാനിക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരു സമയത്ത് സൽമാൻ വിവാഹം കഴിക്കാൻ തയ്യാറായ നടിയായിരുന്നു സംഗീത ബിജ്‌ലാനി. വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ എല്ലാം തന്നെ ഇരു കൂട്ടരും നടത്തിയെങ്കിലും വിവാഹിതരാകാൻ താരങ്ങൾക്ക് കഴിഞ്ഞില്ല.
1994 ൽ മെയ് ഇരുപത്തിയോഴിനാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. കഷണക്കത്ത് വരെ തയ്യാറാക്കിയിരുന്നു. എന്നാൽ മറ്റൊരു സ്ത്രീ കാരണം ഇരുവരുടെയും വിവാഹം മുടങ്ങുകയായിരുന്നു എന്നാണ് പിന്നാമ്പുറ കഥകൾ.
സൽമാന്റെ ജന്മദിനാഘോഷങ്ങൾക്കെത്തിയ സംഗീതയെ ആഘോഷത്തിന് ശേഷം തിരികെ പോകുമ്പോൾ കാറിനടുത്തെത്തി യാത്രയാക്കുകയാണ് സൽമാൻ ചെയ്തത്. ഒപ്പം ഒരു ചുംബനവും നല്കി. സൽമാന്റെ ശത്രുക്കളെന്ന് പാപ്പരാസികൾ പറഞ്ഞവരിൽ പലരും ജന്മദിനാഘോഷങ്ങൾക്കായി എത്തിയിരുന്നു.
1965 ൽ സൽമാൻഖാൻ ജനിച്ചത്. ഡിസംബർ ഇരുപത്തിയേഴിന് ജനിച്ച സൽമാൻ ഖാന്റെ 57 ആം ജന്മദിനമാണിത്. ഇപ്പോഴും ബോളിവുഡിലെ ബാച്ചലർ സൽമാൻ ഖാൻ തന്നെയാണ്