ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്ന താരം ടെലിവിഷനിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. പിന്നീട് സ്റ്റേജ് ഷോകളിലും അവാര്‍ഡ് നൈറ്റുകളിലും താരത്തിന്‍രെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനും ശേഷമാണ് സിനിമയില്‍ താരം തന്റെ മികവ് തെളിയിച്ചത്.
നടന്‍ ദിലീപിന്റെ ചിത്രമായ പാപ്പി അപ്പച്ചാ സിനിമയിലൂടെയാണ് താരം അരങ്ങേറ്റം നടത്തിയത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഹാസ്യ താരമായി ധര്‍മ്മജന്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.
താരത്തിന് നടന്‍ ദിലീപുമായി ഏറെ അടുത്ത സൗഹൃദമാണുള്ളത്. ദിലീപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞെത്തിയ ധര്‍മ്മജന്റെ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ വീണ്ടും നടന്‍ ദിലീപിനോടുള്ള സ്നേഹത്തെ കുറിച്ച് സംസാരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ലെന്നും തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്നേഹം തനിക്ക് പുള്ളിയോടുണ്ടെന്നും ധര്‍മ്മജന്‍ പറയുന്നു.
തനിക്കുള്ള ആ സ്നേഹം തിരിച്ച് പുള്ളിക്കുമുണ്ട്. എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ലെന്നും ധര്‍മ്മജന്‍ പറയുന്നു. കൂടാതെ, താന്‍ അങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂവെന്നാണ് ധര്‍മ്മജന്‍ പറയുന്നത്.
തനിക്ക് അദ്ദേഹത്തോട് ഒരുപാട് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായി തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. തന്റെ നിലപാടുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും ദിലീപിനെ പിന്തുണച്ചുകൊണ്ട് ധര്‍മ്മജന്‍ പറഞ്ഞു.
അത് ശരിയല്ല എന്ന് പറഞ്ഞാല്‍, ശരിയാണെങ്കില്‍ മാറ്റും. അതല്ലാതെ തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ലെന്നും അത് തനിക്ക് അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണെന്നും അത് ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല എന്നാണ് ധര്‍മ്മജന്‍ അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ദിലീപിനെ നടിയെ ആക്ര മി ച്ച കേസില്‍ പ്രതിയായി അറ സ് റ്റ് ചെയ്ത സമയത്തും പൂര്‍ണ പിന്തുണയുമായി ധര്‍മ്മജന്‍ എത്തിയിരുന്നു. ഇതേറെ വിമര്‍ശനത്തിന് കാരണമായെങ്കിലും താരം നിലപാട് മാറ്റിയിരുന്നില്ല.