അന്ന് എനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ വിജയം എന്നെ വല്ലാതെ ഭയപ്പെടുത്തി, വെളിപ്പെടുത്തലുമായി വിജയ്

297

വിജയ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം തന്റെ സിനിമകളിലൂടെയെല്ലാം താന്‍ എന്താണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് എത്രത്തോളമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

Advertisements

ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് അദ്ദേഹത്തിനുള്ളത്. തമിഴ് സിനിമാലോകത്ത് വലിയ ബ്രാന്‍ഡ് വാല്യു ഉള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ ഹിറ്റുകളായി മാറാറുണ്ട്. ഓരോ സിനിമയും മിക്കതും 200 കോടി കളക്ഷന്‍ എങ്കിലും നേടാറുണ്ട്.

Also Read: ചുരിദാറില്‍ അതീവസുന്ദരിയായി അഞ്ജലി റാവു, പ്രിയ താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അദ്ദേഹത്തെ ഇളയ ദളപതി എന്നാണ് ആരാധകര്‍ വിളിക്കുന്നത്. വിജയിയുടെ തിയ്യേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ഇപ്പോഴിതാ വിജയ് വാരിസിന്റെ ഓഡിയോ ലോഞ്ചിനിടെ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ ജീവിതത്തിന്റെ തുടക്കത്തില്‍ തനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നു. അദ്ദേഹവും താനും തമാശയ്ക്ക് മത്സരിച്ചു തുടങ്ങി. പക്ഷേ അയാള്‍ വളരുന്നത് കണ്ടിട്ട് തനിക്ക് ഭയം തോന്നിയെന്നും ആ ഭയം തന്നെ കൂടുതല്‍ പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അത് തനിക്ക് ജീവിതത്തില്‍ ഏറെ ഗുണം ചെയ്തുവെന്നും താരം പറയുന്നു.

Also Read: അതുവരെ കണ്ട മോഹന്‍ലാല്‍ ആയിരിക്കില്ല അപ്പോള്‍, ആളാകെ മാറിയിട്ടുണ്ടാവും, തുറന്നുപറഞ്ഞ് തൃഷ

പ്രശ്‌നങ്ങളൊക്കെ വരുമ്പോള്‍ ഒരു ചിരിയോടെ നേരിടുന്നത് തന്റെ ശീലമായിപ്പോയി എന്നും വിമര്‍ശനങ്ങളും ആവശ്യമില്ലാത്ത എതിര്‍പ്പുമെല്ലാം നമ്മളെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുമെന്നും താരം പറയുന്നു.

Advertisement