തല്ലുകൊള്ളിത്തരം, അനുസരണക്കേട്! സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിട്ടുണ്ട്; എന്നിട്ടും വീട്ടില്‍ ഭയങ്കര പ്രശ്‌നമായിരുന്നു; ധ്യാനത്തിന് കൊണ്ട് പോയെന്ന് നിലീന്‍ സാന്ദ്ര

522

പ്രേക്ഷകരുടെ പ്രിയപ്പെട്ട വെബ്‌സീരിസുകളാണ് ‘കരിക്ക്’ലൂടെ പുറത്തെത്തുന്നത്. ഈയടുത്ത് ‘സാമര്‍ത്ഥ്യ ശാസ്ത്രം’എന്ന സീരീസ് ഏറെ ശ്രദ്ധേയമായിരുന്നു. ഈ വെബ് സീരീസിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കുടിയേറിയ താരമാണ് നിലീന്‍ സാന്ദ്ര.

‘സാമര്‍ത്ഥ്യ ശാസ്ത്രം’ സീരിസിന്റെ തിരക്കഥയും നിലീന്റെത് ആയിരുന്നു. കഴിവേറെയുള്ള താരം മുന്‍പ് കരിക്കിന്റെ തന്നെ സീരീസുകളിലും മുഖം കാണിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് വീട്ടില്‍ നിന്നും ഒരു പിന്തുണയും അഭിനയത്തിനായി ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് താരം.

Advertisements

വീട്ടില്‍ കരിയറായി സിനിമയോടാണ് തനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കി എന്ന് നിലീന്‍ പറയുകയാണ്. സിനിമയോടാണ് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും തീരെ സപ്പോര്‍ട്ട് ഇല്ലായിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ വീട്ടില്‍ ഭയങ്കര പ്രശ്‌നമായിരുന്നു എന്നും താരം പറയുന്നു.

ALSO READ- പൃഥ്വിരാജൊന്നും പഴയ ആളല്ല, ടൊവിനോ ഒക്കെ എത്രയോ ഭേദമാണ്, എനിക്ക് വളരെ ഇഷ്ടമാണ്: ബൈജു സന്തോഷ്

നിലീന്‍ സാന്ദ്ര നാടകവും സ്‌കിറ്റുമെല്ലാം ചെയ്യുമായിരുന്നു. സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിട്ടുണ്ട്. അതൊന്നും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് നിലീന്‍ സാന്ദ്ര പറയുന്നു.

താന്‍ നാടകത്തില്‍ അഭിനയിക്കുന്നത് പോലും അവര്‍ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. നാടകം ചെയ്യാതിരിക്കാന്‍ വേണ്ടി ധ്യാനത്തിന് കൊണ്ടു പോയിട്ടുണ്ട്. പക്ഷെ താന്‍ ഉറച്ച ബോധത്തോടെ നിന്നെന്നും നിലീന്‍ സാന്ദ്ര പറയുന്നു.

ഇപ്പോള്‍ തന്റെ ഒരു ആന്റി പറയും താന്‍ ഭയങ്കര ഹാര്‍ഡ് വര്‍ക്കിംഗ് ആണ് അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്. എന്നാല്‍ താന്‍ പണ്ട് അനുസരണക്കേട്, തല്ലുകൊള്ളിത്തരം എന്നൊക്കെയാണ് തന്റെ ഇത്തരം കഴിവിനെ പറഞ്ഞിരുന്നത് എന്നും നിലീന്‍ പറയുന്നു.

ALSO READ- ഇറ്റലിയില്‍ വെച്ച് ഞാനും മകളും വലിയൊരു അ പ ക ടത്തില്‍ പെട്ടു; പാതിരാത്രി കബളിപ്പിക്കപ്പെട്ട് നടുറോഡിലായി; ദുരനുഭവം പറഞ്ഞ് മഞ്ജു പിള്ള

കരിക്കിന്റെ സാമര്‍ത്ഥ്യ ശാസ്ത്രം നവംബര്‍ 16 മുതലാണ് യൂട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പതിവ് കോമഡി സീരിസില്‍ നിന്നും മാറി സീരിയസായിരുന്നു ഇതിന്റെ ബാക്ക്ഗ്രൗണ്ട്.

അതേസമയം, സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ കോമഡി ഇല്ലെന്ന് പ്രേക്ഷകര്‍ പറയുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു. പിന്നെ അനു കെ അനിയന്‍ സീരീസില്‍ ഇല്ല. ജീവനും രത്തനും ഇല്ല. അതൊക്കെ വലിയ ടെന്‍ഷന്‍ തന്നെന്നും പക്ഷെ സംഭവം എങ്ങനെയോ വര്‍ക്കായി എന്നും താരം അഭിപ്രായപ്പെട്ടു.

Advertisement