മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ കൃഷ്ണന്‍. സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.
മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടന്‍ വിജയുടെ സൂപ്പര്‍ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്. പിന്നീട് നിരവധി സനിമകളില്‍ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അല്‍പം വെല്ലുവിളി നേരിട്ടു. എങ്കിലും അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങളിലൂടെ തൃഷ എല്ലാം മറി കടന്നു.
ALSO READ- 37ാം വയസില്‍ ഏറെ വൈകിയുള്ള വിവാഹം; നാല് തവണ ഭര്‍ത്താവിനെ വിവാഹം ചെയ്ത കഥ പറഞ്ഞ് സുമ ജയറാം
വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളെല്ലാം തന്നെ താരത്തിന്റെ അഭിനയ മികവിന്റെ തെളിവാണ്. ഇതിന് ഉദാഹരണം ആണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനും വന്‍ ഹിറ്റായി. തൃഷയുടെ സൗന്ദര്യത്തെ വാഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും.
അതേസമയം, ഒരേസമയം കരിയര്‍ തുടങ്ങിയിട്ടും നയന്‍താരയ്ക്ക് സൂപ്പര്‍സ്റ്റാര്‍ പദവി ആരാധകര്‍ നല്‍കുന്നുണ്ടെങ്കിലും തൃഷയ്ക്ക് ആ പദവി ആരും നല്‍കിയിട്ടില്ല. ഇതേ കുറിച്ച് താരം ഈയടുത്ത് തുറന്നു സംസാരിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ പദവിക്കായി മത്സരമൊന്നും സിനിമാ ലോകത്ത് ഇല്ലെന്നാണ് തൃഷ പറയുന്നത്.
മത്സരം ഒന്നും താന്‍ ആരിലും കണ്ടിട്ടില്ല. തങ്ങള്‍ ചില താരങ്ങളൊക്കെ ഒരുമിച്ചാണ് കരിയര്‍ തുടങ്ങിയത്. അത്രയേ ഉള്ളൂവെന്നാണ് തൃഷയുടെ വാക്കുകള്‍. മത്സരം പുറത്ത് നിന്നുള്ളവരാണ് ഉണ്ടാക്കുന്നത്. ശരിക്കും താരങ്ങളെ പരസ്പരം കണ്ടാല്‍ അങ്ങനെ ഒന്നുമില്ല. അത്തരം തര്‍ക്കങ്ങള്‍ക്ക് ഒന്നിനും വഴിയില്ല. ഞങ്ങളാരും അത്രയും ക്ലോസ് ഫ്രണ്ട്‌സും അല്ല. അതിനാല്‍ ആരും തമ്മില്‍ മത്സരമില്ല. എല്ലാവര്‍ക്കും അവരുടേതായ വഴിയുണ്ടെന്നാണ് തൃഷ പറയുന്നത്.
കൂടാതെ, തനിക്ക് ഈ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി ഒന്നും ഇഷ്ടമല്ല. അതിനോട് തീരെ താല്പര്യവുമില്ലെന്നും തൃഷ വിശദീകരിക്കുന്നു. തന്റെ ആരാധകരും വെല്‍ വിഷേര്‍സും എന്നെ ‘സൗത്ത് ക്യൂന്‍’ എന്ന് പറയും. അത് ഒരു ഓമനപ്പേര് പോലെ കൊടുത്തതാണ്. അത് അവരുടെ ഒരു ഇഷ്ടം, പക്ഷെ സിനിമയില്‍ അങ്ങനെ ഒരു ടൈറ്റില്‍ വരണമെന്ന് ഒട്ടും നിര്‍ബന്ധവും ഇല്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും താരം പറയുന്നു.

തന്നെ തൃഷ എന്ന് മാത്രം വിളിച്ചാല്‍ മതി, അതാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. ഈ പേരില്‍ ആരാധകര്‍ തമ്മില്‍ ഫൈറ്റ് നടക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഞാനും നയന്‍സും തമ്മില്‍ മത്സരം എന്ന് പറയുന്നതിന് പ്രധാന കാരണം ഞങ്ങള്‍ ഒരേ സമയത്ത് കരിയര്‍ തുടങ്ങിയത് കൊണ്ടാണെന്ന് തൃഷ പറയുന്നു.