37ാം വയസില്‍ ഏറെ വൈകിയുള്ള വിവാഹം; നാല് തവണ ഭര്‍ത്താവിനെ വിവാഹം ചെയ്ത കഥ പറഞ്ഞ് സുമ ജയറാം

215

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ രംഗത്തും ടെലിവിഷനിലും നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു സുമ ജയറാം. തുടക്കം ബാലതാരമായിട്ടായിരുന്നുവെങ്കിലും സഹനടിയായി നിരവധി സിനിമകളില്‍ തിളങ്ങി. സുമ ജയറാമെന്ന പേര് കേള്‍ക്കുമ്പോഴെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കുട്ടേട്ടനിലെ സുമയുടെ പ്രകടനമാണ്. ഉത്സവപിറ്റേന്നായിരുന്നു സുമയുടെ ആദ്യ സിനിമ. താരത്തിന്റെ അമ്മ മേഴ്‌സിയും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. കുട്ടേട്ടന്‍, വചനം, നാളെ എന്നുണ്ടെങ്കില്‍ എന്നീ ചിത്രങ്ങിലും മികച്ച പ്രകടനമാണ് സുമ കാഴ്ചവെച്ചത്.

അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമൊന്നുമല്ല സിനിമയില്‍ എത്തിച്ചത്. എത്തിപ്പെട്ടതും അഭിനയിച്ച് പോയതുമാണ്. പന്ത്രണ്ടാം വയസിലാണ് പപ്പ മരിക്കുന്നത്. ശേഷം വീടിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. അമ്മയേയും സഹോദരങ്ങളേയും നോക്കണം. സഹോദരങ്ങള്‍ പഠിക്കുന്നവരായിരുന്നു. ബാലതാരമായി പതിനാലാം വയസ് മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ബാലതാരമായി കുറെയേറെ സിനിമകള്‍ ചെയ്തിരുന്നു. ശേഷം പഠനത്തില്‍ ശ്രദ്ധകൊടുത്തു. പിന്നീട് തിരിച്ചെത്തിയപ്പോഴും സിനിമകള്‍ ലഭിച്ചിരുന്നു.

Advertisements

ഒരിക്കല്‍ തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ നായികയാകാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ചില പ്രത്യേക കാരണങ്ങളാല്‍ അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സുമ കുറച്ചു വൈകിയെങ്കിലും 2013-ല്‍ വിവാഹിതയാവുകയായിരുന്നു. 37-ാം വയസ്സില്‍ ബിസിനസ്സുകാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം താരം ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാവുകയും ചെയ്തു.

ALSO READ- നയൻ താരയുടെ അവയവങ്ങളെ കുറിച്ചും വിഘ്‌നേഷും ഒത്തുള്ള ലൈം ഗീ ക ബന്ധത്തെ കുറിച്ചും അ ശ്ലീ ല പരാമർശം: പുരുഷൻമാർക്ക് എതിരെ ആഞ്ഞടിച്ച് ഗായിക ചിൻമയി

ഇപ്പോള്‍ ഭര്‍ത്താവിനുമൊപ്പം മക്കളോടുമൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് താരം. വിവാഹം വേണ്ടെന്ന് തീരുമാനിച്ചയാളാണെങ്കിലും യാദൃച്ഛികമായി അത് സംഭവിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

തനിക്ക് ഭര്‍ത്താവായ ലല്ലുവിനെ തനിക്ക് നേരത്തെ പരിചയമുണ്ടെന്നാണ് സുമ ജയറാം പറയുന്നത്. 10-ാമത്തെ വയസ്സില്‍ പള്ളിയില്‍ വെച്ചായിരുന്നു കണ്ടത്. ‘അന്ന് ഒരേ പ്രായമായിരുന്നു. നല്ല കുടുംബമാണ്, നല്ല കുടുംബത്തിലെ ചെറുക്കനെ കിട്ടുന്നതിന് പ്രാര്‍ത്ഥിക്കണം എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എന്നെ നേരത്തെ കല്യാണം കഴിപ്പിയ്ക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കാം എന്റെ കല്യാണം വൈകിയത്. മാതാവേ ഈ ചെറുക്കനെ കിട്ടണേയെന്ന് ഞാന്‍ അന്ന് പ്രാര്‍ത്ഥിച്ചിരുന്നുവെന്നും സുമ പറയുന്നു.

എന്നാല്‍ പിന്നീട് ഇക്കാര്യം മറന്നുപോയി. സിനിമയില്‍ വന്നശേഷം അതൊന്നും ഓര്‍ത്തിട്ടുപോലുമില്ല. ചങ്ങനാശ്ശേരി വഴി പോകുമ്പോള്‍ ഇടയ്‌ക്കൊക്കെ അവരുടെ വീട്ടില്‍ കയറുമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ 37-ാമത്തെ വയസ്സില്‍ അവര്‍ പ്രപ്പോസലുമായി വരികയായിരുന്നു. അദ്ദേഹത്തിനൊരു ലവ് അഫയറുണ്ടായിരുന്നു. അതില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹവും വൈകിയത്.

ALSO READ- എല്ലാം കഴിഞ്ഞതാണ്, പിന്നെ എന്തിനാണ് അതിനെക്കുറിച്ച് പ്രതികരിക്കുന്നത്; ഐശ്വര്യ റായ് വിഷയത്തിൽ വിവേകിന് പറയാനുള്ളത് ഇങ്ങനെ

തനിക്ക് നാല് തവണ ഭര്‍ത്താവിനെ വിവാഹം ചെയ്യേണ്ടി വന്നെന്നാണ് സുമ ജയറാം പറയുന്നത്. വല്ലാര്‍പടം പള്ളിയില്‍ വച്ചാണ് ആദ്യത്തെ കല്യാണം നടന്നത്. കല്യാണത്തിന് മുന്‍പുള്ള ചില പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ടത് കാരണം ആദ്യം വല്ലാര്‍പടത്ത് നിന്ന് ലളിതമായി ചടങ്ങ് നടത്തിയെന്നാണ് താരം പറയുന്നത്.

പിന്നീട് എടപ്പള്ളി സെന്റ് ജോര്‍ജ്ജ് ചര്‍ച്ചില്‍ വച്ചാണ് ശരിക്കും കല്യാണം നടത്തിയത്. വല്ലാര്‍പടത്ത് വച്ച് നടത്തിയ കല്യാണത്തിന് ആരെയും വിളിച്ചിട്ടുണ്ടായിരുന്നില്ല. എടപ്പള്ളിയില്‍ വച്ച് കല്യാണം നടന്നപ്പോഴാണ് എല്ലാവരെയും വിളിച്ച് ആചാരപ്രകാരം കെട്ടിയത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ഒരു കല്യാണം കൂടെ നടന്നിരുന്നെന്നും താരം വിശദീകരിച്ചു.

പിന്നീട് നാലാമത്തെ കല്യാണം ഇസ്രായേലിലെ ക്നാനയില്‍ വച്ചാണ് നടന്നത്. കല്യാണത്തിന് മുന്‍പ് ഇസ്രയേലിലെ പാദുവയില്‍ പോയിരുന്നു. കല്യാണം കഴിച്ചിട്ട് വരാനുള്ള ഭാഗ്യം ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിച്ചു. അതുകൊണ്ടാണ് അങ്ങനെ കല്യാണം കഴിഞ്ഞ ശേഷം പോയപ്പോള്‍ അവിടെ വച്ച് നാലാമതും കെട്ടിയത്. അതിന്റെ സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ ഉണ്ട് എന്ന് സുമ ജയറാം പറഞ്ഞു.

Advertisement