മൂന്നാംമാസത്തില്‍ അമ്മ അനാഥാലയത്തില്‍ ഉപേക്ഷിച്ചു, വളര്‍ന്നത് രണ്ട് മാതാപിതാക്കളുടെ തണലില്‍, ഒടുവില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി ഇരട്ടസഹോദരിമാര്‍

821

ഒത്തിരി ആരാധകരുള്ള പരിപാടിയാണ് ഫ്‌ളേവേഴ്‌സ് ഒരു കോടി. അതിശയിപ്പിക്കുന്ന ജീവിത കഥയാണ് പലരും ഈ പരിപാടിയില്‍ എത്തിയപ്പോള്‍ തുറന്നുപറഞ്ഞത്. അത്തരത്തിലുള്ള അപൂര്‍വ്വമായ തങ്ങളുടെ ജീവിത കഥ പറയുകയായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ദിവ്യശ്രീയും വിജയലക്ഷ്മിയും.

Advertisements

സഹോദരിമാണ് ഇരുവരും. ഒരു അമ്മയുടെ വയറ്റില്‍ നിന്നും പിറന്നുവീണവര്‍. എന്നാല്‍ വേറെ വേറെ അച്ഛനും അമ്മയുമാണ് ഇരുവരെയും വളര്‍ത്തി വലുതാക്കിയത്. തങ്ങളുടെ മൂന്നാം മാസത്തിലായിരുന്നു ഈ സഹോദരിമാര്‍ വേര്‍പിരിഞ്ഞത്.

Also Read: എനിക്ക് തടി കൂടുതലാണ്, അതിന്റെ പേരിൽ എന്തിനാണ് പരിഹസിക്കുന്നതെന്ന് ടൈറ്റാനിക്കിലെ ജാക്കിന്റെ സ്വന്തം റോസ്‌

പിന്നീട് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ദിവ്യയുടെയും വിജയയുടെയും മൂന്നാംമാസത്തിലാണ് ഇരുവരെയും അമ്മ അനാഥാലയത്തില്‍ ഉപേക്ഷിച്ചത്. ഇവിടെ വെച്ചാണ് രണ്ട് മാതാപിതാക്കള്‍ ഇരുവരെയും ദത്തെടുത്ത് വളര്‍ത്തിയത്.

താനൊരു വളര്‍ത്തുമകളാണ് എന്ന് തോന്നിപ്പിക്കാത്ത രീതിയിലായിരുന്നു മാതാപിതാക്കള്‍ തന്നെ സ്‌നേഹിച്ചതും വളര്‍ത്തിയതും എന്ന് ദിവ്യശ്രീ പറയുന്നു. തന്നെ അയല്‍ക്കാരൊക്കെ വളര്‍ത്തുമകള്‍ എന്ന് വിളിക്കാതിരിക്കാന്‍ ആ നാട്ടില്‍ നിന്നു തന്നെ ആ മാതാപിതാക്കള്‍ മാറി താമസിച്ചുവെന്നും ദിവ്യ പറയുന്നു.

Also Read: ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നിട്ടുണ്ട്; നിവിൻ പോളി ഉള്ളത് കൊണ്ട് മാത്രം ഞാൻ അവിടെ നിന്നതാണ്, വെളിപ്പെടുത്തലുമായി പൈങ്കിളി

തനിക്കും സ്‌നേഹവും പിന്തുണയും ഒത്തിരി നല്‍കുന്ന മാതാപിതാക്കളെയാണ് കിട്ടിയതെന്ന് വിജയലക്ഷ്മിയും പറയുന്നു. താന്‍ എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഇരട്ട സഹോദരി ഉണ്ടെന്ന് അറിയുന്നതെന്നും എന്നാല്‍ ആ പ്രായത്തില്‍ തനിക്ക് അന്വേഷിച്ച് പോകാന്‍ കഴിഞ്ഞില്ലെന്നും വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് സഹോദരിയെ തേടിയിറങ്ങിയതെന്നും ദിവ്യശ്രീ പറയുന്നു. ഒത്തിരി അലഞ്ഞാണ് വിജയലക്ഷ്മി തന്റെ സഹോദരിയെ കണ്ടെത്തിയത്.

Advertisement