ഞാനും മീനയും ഒരുപാട് സംസാരിക്കും! താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന് വാര്‍ത്ത; പ്രതികരിച്ച് അടുത്ത സുഹൃത്ത്

624

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്. ജൂണ്‍ 28നാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കൂടിയായ വിദ്യാസാഗര്‍ അന്തരിച്ച്.

ALSO READ- വേദനയും വിഷമവും ഒക്കെ വിധിയാണ്; സായിയേട്ടന് ഒപ്പം സന്തോഷം മാത്രം; മനസാക്ഷിയോട് തെറ്റ് ചെയ്യാതെ ജീവിയ്ക്കുന്നു എന്നതാണ് കാര്യം: ബിന്ദു പണിക്കര്‍

ഇപ്പോഴിതാ പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന. ഇതിനിടെയാണ് താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.

‘മീന എന്റെ ലക്കി ചാമാണ്. വളരെ സ്വീറ്റാണ് മീന. എനിക്ക് എല്ലാ കാര്യങ്ങളും അഡൈ്വസ് ചെയ്യുന്നത് മീനയാണ്. അവള്‍ എന്നോട് പെരുമാറുന്നത് ഒരു സഹോദരിയെപ്പോലെ എന്തൊക്കെ ചെയ്യണമെന്ന് പോലും എനിക്ക് എന്റെ സുഹൃത്തുക്കളാണ് പറഞ്ഞ് തരാറുള്ളത്. ‘ഞങ്ങള്‍ നല്ല ഒരുപാട് സമയങ്ങളില്‍ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. ഞാനും മീനയും ഒരുപാട് സംസാരിക്കും. മീന വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന റൂമര്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. എല്ലാവരും ബിസിയായതുകൊണ്ടാകാം ഇത്തരം റൂമറുകള്‍ ശ്രദ്ധിക്കാത്തത്.’- എന്നാണ് മീനയുടെ അടുത്ത സുഹൃത്ത് ഈ ഗോസിപ്പിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

ALSO READ- ജീവിതം കരഞ്ഞു തീര്‍ക്കാനോ ഭര്‍ത്താവിന്റെ അ ടി കൊള്ളാനുള്ളതോ അല്ല; വിവാഹമോചനം രാജ്യദ്രോഹക്കുറ്റമല്ല; തുറന്നടിച്ച് അപ്‌സര

നേരത്തെ തനിക്ക് എതിരായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെ മീന തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മീന ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും താന്‍ പുറത്ത് കടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ ഒട്ടേറെ പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്.

Advertisement