വേദനയും വിഷമവും ഒക്കെ വിധിയാണ്; സായിയേട്ടന് ഒപ്പം സന്തോഷം മാത്രം; മനസാക്ഷിയോട് തെറ്റ് ചെയ്യാതെ ജീവിയ്ക്കുന്നു എന്നതാണ് കാര്യം: ബിന്ദു പണിക്കര്‍

151

മലയാളി സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

Advertisements

സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ കല്യാണി ബി നായരും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ALSO READ- ജീവിതം കരഞ്ഞു തീര്‍ക്കാനോ ഭര്‍ത്താവിന്റെ അ ടി കൊള്ളാനുള്ളതോ അല്ല; വിവാഹമോചനം രാജ്യദ്രോഹക്കുറ്റമല്ല; തുറന്നടിച്ച് അപ്‌സര

ഇപ്പോഴിതാ ആദ്യ ഭര്‍ത്താവിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സമയത്തായിരുന്നു ബിജുവിനെ പരിചയപ്പെട്ടതെന്നും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹമെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

അതേസമയം, അന്ന് ഭര്‍ത്താവ് മരിക്കുമ്പോള്‍ മകള്‍ക്ക് ആറ് വയസ്സ് മാത്രമായിരുന്നു പ്രായം. സഞ്ജയനം കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോകേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് ബിന്ദു പണിക്കര്‍. ആ സമയത്ത് അഭിനയമല്ലാതെ മറ്റ് വഴി അറിയില്ലായിരുന്നു. സിനിമ ഇന്റസ്ട്രിയില്‍ നിന്നും നല്ല സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ALSO READ- ആ ചിത്രത്തിൽ എനിക്ക് വലിയ ഒരു തെറ്റ് സംഭവിച്ചു : മഹാവിജയം ആയി മാറേണ്ട മോഹൻലാൽ സിനിമ പരാജയപ്പെട്ടതിനെ കുറിച്ച് പ്രിയദർശൻ

ഈ കാലത്താണ് സായികുമാര്‍ ജീവിതത്തിലേക്ക് വരുന്നതെന്നും അതെ കുറിച്ച് പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ഞാനും സായിയേട്ടനും ഇപ്പോള്‍ സന്തോഷത്തോടെയാണ് കഴിയുന്നത് അത് മതിയെന്നാണ് താരം പറയുന്നത്.

അതേസമം, സിനിമാ ലോകത്ത് തന്നെ പല വിവാദങ്ങളും തങ്ങളുടെ ബന്ധത്തെ സംബന്ധിച്ച് ഉയര്‍ന്നതിനെ കുറിച്ചും ബിന്ദു പണിക്കര്‍ സംസാരിക്കുന്നുണ്ട്. പല തരത്തിലുള്ള ആരോപണങ്ങളും വരുന്നുണ്ടായിരിക്കും. പക്ഷെ അത് ഒന്നും തന്നെ ബാധിക്കുന്നില്ല. ഓരോ വ്യക്തിയും കടന്ന് പോകുന്ന അവസ്ഥയെ കുറിച്ചും വിഷമങ്ങളെ കുറിച്ചും കേള്‍ക്കാം എന്നല്ലാതെ ആര്‍ക്കും അത് മനസ്സിലാക്കാനോ അനുഭവിക്കാനോ കഴിയില്ലെന്നും താരം പറയുന്നു.

തന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്ന് പറയുന്നതില്‍ കാര്യമില്ല. എന്താണ് തന്റെ ജീവിതം എന്താണ് എന്ന് തനിക്ക് മാത്രമേ അറിയൂ. തന്നെ സംബന്ധിച്ച് മനസാക്ഷിയോട് തെറ്റ് ചെയ്യാതെ ജീവിയ്ക്കുന്നു എന്നതാണ് കാര്യമെന്നും ബിന്ദു പണിക്കര്‍ വിശദീകരിക്കുന്നു.

പിന്നെ ഓരോരുത്തരുടെ ജീവിതത്തിലും ഓരോ നിയോഗങ്ങള്‍ ഉണ്ടാവും. അതിന് പലരും നിമിത്തമാവും. അത് ജീവിതത്തിന്റെ ഭാഗമാണ്. നമ്മളെ കുറിച്ച് ആരോപണങ്ങളും കുറ്റങ്ങളും പറയുമ്പോള്‍ വേദനയും വിഷമവും ഒക്കെ തോന്നാം. പക്ഷെ അതെല്ലാം കേള്‍ക്കണമെന്നത് തന്റെ വിധിയാണ് എന്ന് ചിന്തിച്ചാല്‍ എല്ലാം അതോടെ തീര്‍ന്നെന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്.

Advertisement