മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്‌ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.
നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.
പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.
ഇപ്പോഴിതാ താരം വിവാഹവാര്‍ഷികത്തിന് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. പതിനൊന്നാം വിവാഹ വാര്‍ഷികമാണ് ദുല്‍ഖറും ഭാര്യ അമാലും ആഘോഷിക്കുന്നത്. 2011 ഡിസംബര്‍ 21നാണ് ദുല്‍ഖറും ചെന്നൈ സ്വദേശിനി അമാലും വിവാഹിതരായത്. ആര്‍ക്കിടെക്ട് കൂടിയാണ് അമാല്‍. ഇരുവര്‍ക്കും 2017 മെയ് മാസം അഞ്ചാം തീയതിയാണ് മകള്‍ മറിയം അമീറ ജനിക്കുന്നത്.
ഇപ്പോള്‍ താരത്തിന്റെ 11ാം വെഡ്ഡിങ് ആനിവേഴ്സറിയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അമാലിനൊപ്പമുള്ള ചിത്രങ്ങളം പങ്കുവെച്ചാണ് കുറിപ്പ്. വളരെയധികം വൈകിപ്പോയ പോസ്റ്റാണ്. ഇന്നത്തെ ദിവസം ഞങ്ങളുടെ ആനിവേഴ്സറിയാണ്. കല്യാണം കഴിഞ്ഞിട്ട് 11 വര്‍ഷം. എങ്ങനെയാണ് സമയം കടന്നുപോയതെന്നറിയില്ല.
എന്റെ താടിയിലെ നരച്ചപ്പോള്‍, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍, നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍. ഇതെല്ലാം മറ്റാരുടെയോ ജീവിതത്തിലെ കാര്യങ്ങള്‍ പോലെ തോന്നി. എന്നാല്‍ അത് നമ്മുടേത് തന്നെയാണ്. ഇത് നമ്മുടെ സ്വന്തം എഴുത്താണ്. പോസ്റ്റ് വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തവും നമുക്ക് തന്നെയാണെന്നുമായിരുന്നു ദുല്‍ഖര്‍ കുറിക്കുന്നത്.