മകള്‍ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും, ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി, വൈറല്‍

238

മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളില്‍ പ്രധാനിയാണ് ബിന്ദു പണിക്കര്‍. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാന്‍ താരത്തിന് എളുപ്പത്തില്‍ സാധിക്കും. പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു.

Advertisements

നടന്‍ സായികുമാറുമായുള്ള വിവാഹവും, ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവും ആരാധകര്‍ വാര്‍ത്തയാക്കിയിരുന്നു. അടുത്തിടെ മകള്‍ കല്യാണിയുടെ പിറന്നാള്‍ ആഘോഷമാക്കിയ താരദമ്പതികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: ആ കുഞ്ഞ് ഞങ്ങളുടേതല്ല, തെറ്റിദ്ധരിക്കരുത്, എല്ലാം പിന്നീട് പറയാം, വെളിപ്പെടുത്തലുമായി ചന്ദ്രയും ടോഷും

കല്യാണി ഇപ്പോള്‍ ലണ്ടനിലാണ് പഠിക്കുന്നത്. ലണ്ടനിലെ ലെക്കാര്‍ഡന്‍ ബ്ലൂ കോളേജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ കല്യാണി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കല്യാണി പങ്കുവെച്ച ഒരു ഫോട്ടായാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലണ്ടനില്‍ തനിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ അമ്മയുടെയും അച്ഛന്റെയും ചിത്രമാണ് താരപുത്രി പങ്കുവെച്ചത്.

Also Read: നോക്കി ചിരിച്ചവരോട് ആ ചുണ്ട് എന്റേതല്ലെന്ന് അവള്‍ പറഞ്ഞു, കല്യാണ ദിവസം ഡ്രസ്സിലുണ്ടായ ലിപ്സ്റ്റിക്കിന്റെ അടയാളത്തെക്കുറിച്ച് നിരഞ്ജന്‍ പറയുന്നു

മോഡേണ്‍ ഡ്രസ്സിലാണ് ബിന്ദു പണിക്കരും സായ് കുമാറും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ തിയ്യേറ്ററിലെത്തിയ റോഷാക്കാണ് ബിന്ദു പണിക്കര്‍ അവസാനമായി അഭിനയിച്ച ചിത്രം. ഇതിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement