എന്തെങ്കിലും, വാങ്ങിച്ചു കൊടുത്താല്‍ നശിപ്പിച്ചു കൈയ്യില്‍ തരും; വിവാഹ വാര്‍ഷിക വീഡിയോയിലും സുഹാനയെ ശാസിച്ച് ബഷീര്‍

278

മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്‌ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.

തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്‌ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്.

Advertisements

അതും പ്രണയ വിവാഹം തന്നെ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാംഗ്ലൂരിലെ വീട്ടിലാണ് മഷൂറ ഇപ്പോഴുള്ളത്. മഷൂറയുടെ ബേബി ഷവര്‍ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ALSO READ- കളിയാക്കിയവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ? കഷ്ടം തോന്നുന്നു; ദുബായില്‍ നിന്നുള്ള വീഡിയോയുമായി അനുശ്രീ; പിന്തുണച്ച് ആരാധകര്‍

ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ബഷീറും ആദ്യ ഭാര്യ സുഹാനയും. സുഹാനയെ വിവാഹം കഴിച്ചിട്ട് 13 വര്‍ഷം കഴിഞ്ഞിരിക്കുകയാണെന്ന് ബഷീര്‍ പറയുന്നു. ഇന്‍സ്റ്റയിലൂടെ ഉള്‍പ്പടെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടുകൊണ്ടുമാണ് ബഷീറും കുടുംബവും സന്തോഷം അറിയിക്കുന്നത്. രാത്രി കൃത്യം പന്ത്രണ്ടുമണിക്കു തന്നെ കേക്ക് കട്ടിങ് വീഡിയോയും ബഷീര്‍ പങ്കിട്ടിരിക്കുകയാണ്.

അതേസമയം, വീഡിയോയില്‍ ‘സമയം നോക്കുമ്പോള്‍ വാച്ച് കേടാണ്, വെള്ളം കയറിയതാണ്’, എന്ന് തോന്നുന്നു എന്ന് സുഹാന പറയുന്നുണ്ട്. കണ്ടോ ഇതാണ് ഗുണം, എന്തെങ്കിലും, വാങ്ങിച്ചു കൊടുത്താല്‍ നശിപ്പിച്ചു കൈയ്യില്‍ തരും എന്ന് ബഷിയും തിരിച്ചുപറയുന്നു.

എല്ലാ ദമ്പതികളുടെയും ജീവിതത്തിലെ പോലെ ഞങ്ങളുടെ ജീവിതത്തിലും കുഞ്ഞുകുഞ്ഞു പിണക്കങ്ങളും, ഇണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. അങ്ങനെ പതിമൂന്നുവര്‍ഷം ഞങ്ങള്‍ കംപ്ലീറ്റ് ചെയ്തിരിക്കുന്നു എന്നാണ് ബഷി പറയുന്നത്.

Advertisement