നല്ലൊരു കുടുംബിനി ആവാനായിരുന്നു ആഗ്രഹം, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, ഇനി തന്റെ ജീവിതത്തില്‍ പ്രണയമില്ലെന്ന് രേഖ

217

മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് സീരിയല്‍ നടി രേഖാ രതീഷ്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ജനപ്രിയ സീരയലിലെ പത്മാവതിയായി എത്തിയതോടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ മാറിയത്.

ടിവി സീരിയലകളില്‍ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിക്കാറും ഉണ്ട് രേഖ രതീഷ്. നടിയുടെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പുകോളങ്ങളില്‍ പ്രധാനമായും നിറഞ്ഞുനിന്നിരുന്നത്.

Advertisements

ആയിരത്തില്‍ ഒരുവള്‍, പരസ്പരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സീരിയയില്‍ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല.

Also Read: പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ എതിര്‍പ്പായി, അച്ഛന്‍ മൂന്ന് ഫോണുകള്‍ തല്ലിപ്പൊട്ടിച്ചു, കാര്‍ത്തിക കണ്ണന്‍ പറയുന്നു

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് രേഖ. താനൊരി സിംഗിള്‍ പാരന്റ് ആണെന്നും അതിനാല്‍ മകനെ നോക്കാന്‍ ഒത്തിരി ബുദ്ധിമുട്ടിയെന്നും മകനെ വീട്ടിലാക്കിയായിരുന്നു താന്‍ ഷൂട്ടിന് പോയിക്കൊണ്ടിരുന്നതെന്നും താരം പറയുന്നു.

തന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നുവെന്നും എല്ലാവര്‍ക്കും തന്റെ ജീവിതത്തെക്കുറിച്ച് അറിയാമെന്നും ഒത്തരി നെഗറ്റീവ് കമന്റുകളാണ് താന്‍ കേട്ടതെന്നും രേഖ പറയുന്നു. അതേസമയം, ഇനി ഒരു പ്രണയം തന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് രേഖ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: അന്നും ഇന്നും മലായാളി പ്രേക്ഷകന് അത് അത്ര പരിചിതമല്ല, അതുകൊണ്ട് സംഭവിച്ചതാണ്: തന്റെ ആ മോഹൻലാൽ സിനിമ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി സിദ്ദിഖ്

മാതാപിതാക്കളെ നഷ്ടമായതോടെ ജീവിതത്തില്‍ ഒരു ഷെല്‍ട്ടര്‍ വേണമെന്ന് തോന്നി. അങ്ങനെയായിരുന്നു വിവാഹങ്ങളൊക്കെ, വിവാഹം കഴിഞ്ഞ് ഒരു നല്ല കുടുംബിനിയാവാന്‍ ആയിരുന്നു തന്റെ ആഗ്രമെന്നും എന്നാല്‍ അതിനൊന്നും കഴിഞ്ഞില്ലെന്നും രേഖ പറഞ്ഞിരുന്നു.

Advertisement