മലയാളം സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി ശാലു മേനോൻ. കലോൽസവ വേദികളിലെ നൃത്ത രംഗത്ത് നിന്നും എത്തിയാണ് മലയാളത്തിന്റെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ശാലു മേനോൻ കഴിവ് തെളിയിച്ചത്.
അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ശാലു മേനോൻ സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.
പരമ്പരകൾക്ക് പുറമെ കിടിലൻ ഫോട്ടോഷൂട്ടൊക്കെ നടത്തി ആരാധകരുടെ മനസ്സിൽ ഇടം നേടിക്കൊണ്ട് ഇരിക്കുകയാണ് നടിയിപ്പോൾ. അഭിനേത്രി എന്നതിന് ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് നടി.
അതേ സമയം കേരളത്തിൽ ഏറെ വിവാദം ഉണ്ടാക്കിയ സോളാർ കേസുമായി ബന്ധപ്പെട്ട് നടി ജയിൽ വാസം വരെ അനുഭവിച്ചിരുന്നു. ഇപ്പോഴിതാ താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താൻ ജയിലിൽ കിടക്കുമെന്ന് തന്റെ ജാതകത്തിൽ പറഞ്ഞിട്ടുണ്ട്.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ദൈവത്തിന്റെ ശക്തി തനിക്കുണ്ടെന്നും താരം പറയുന്നു. ഇപ്പോഴും എന്നെ കാണുമ്പോൾ ഹോ ട്ട് എന്നും ക്ലി പ്പ് എന്നും പറയുന്നവരുണ്ട് എന്നാൽ അതൊന്നും താൻ കാര്യമാക്കാറില്ല എന്നും ശാലു മേനോൻ പറയുന്നു. എന്റെ ദൃശ്യങ്ങൾ എന്നൊക്കെ പറഞ്ഞ് പുറത്ത് വന്നത് മോർഫ് ചെയ്തതാണ്.
മോർഫിങ്ങിലൂടെ എന്തൊക്കെയാ ചെയ്യാൻ പറ്റാത്തത്. എനിക്കറിയാം അത് എന്റേതല്ലെന്ന് അതിനെ അങ്ങിനെയാണ് കാണുന്നതെന്നും ശാലു മേനോൻ പറഞ്ഞു. ഇതൊക്കെ ചെയ്യുന്നവരുടെ തൊഴിലാകും അവർ ചെയ്യുന്നത്. അതിനൊന്നും പ്രാധാന്യം കൊടുക്കാറില്ലെന്നും താരം പറയുന്നു.
എന്റേത് ആണെന്ന് പറഞ്ഞ് വന്ന ഫോട്ടോസും വീഡിയോയും ഞാൻ കണ്ടിരുന്നു എന്നല്ലാതെ അതിന്റെ പിന്നാലെ പോകാനൊന്നും താൻ നിന്നില്ലെന്നും താരം പറയുന്നു. അതേ സമയം ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം ഞാൻ മാറ്റിയെടുത്തു.
ജീവിതത്തിൽ പക്വത വന്നു എന്നും ഇപ്പോൾ ഞാൻ ബോൾഡ് ആണെന്നും ആ മോശം ദിവസങ്ങൾ ഒക്കെ ജീവിതത്തിൽ നിന്ന് പാടെ മറന്നു കളഞ്ഞു എന്നുമാണ് ശാലു മോനോൻ പറയുന്നത്. ഇതിനിടെ താനും ഭർത്താവ് സജി നായരും വിവാഹ മോചനത്തിന്റെ വക്കിലാണെന്നും നടി വ്യക്തമാക്കി.