മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അരുണ്‍ രാഘവ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുകയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
എഞ്ചിനീയര്‍ ജോലിയില്‍ നിന്നൊരു മാറ്റം ആഗ്രഹിച്ചിരുന്ന സമയത്തായിരുന്നു അരുണിനോട് അഭിനയത്തില്‍ താല്‍പര്യമുണ്ടോയെന്ന് ബന്ധുവായ ചേട്ടന്‍ ചോദിയ്ക്കുന്നത്. ആ ചോദ്യത്തിലായിരുന്നു അരുണിന്റെ ചിന്ത മാറിയതും. പിന്നീട് അരുണ്‍ അഭിനയത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അരുണ്‍. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് അരുണിന്റെ അഭിമുഖം. തന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ താരം സംസാരിച്ചത്.
ALSO READ-ഹല്‍ദി ആഘോഷമാക്കി ജയറാമും പാര്‍വതിയും മക്കളും! വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകരും
ഒരു ബന്ധുവിന്റെ വിവാഹത്തിന് ഫോട്ടോഗ്രാഫറായി പോയപ്പോഴായിരുന്നു തന്റെ ഭാര്യയെ ആദ്യം കാണുന്നതെന്നും പിന്നീട് സൗഹൃദത്തിലാവുകയായിരുന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ദിവ്യയുടെയും എന്റെയും കുടുംബം നേരത്തെ അറിയാവുന്നതാണ്. ചെറിയ ഒരു ബന്ധവുമുണ്ടായിരുന്നു. പ്രണയിച്ച് ഒരു പ്രപ്പോസലൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ലെന്നും വൈകാതെ രണ്ടുപേര്‍ക്കും പരസ്പരം മനസിലായി നമ്മള്‍ പ്രണയത്തിലാണെന്നും അരുണ്‍ പറയുന്നു. പിന്നെ വീട്ടില്‍ പറഞ്ഞു. ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനാല് തന്നെ അച്ഛന്‍ തന്നെ പിന്നീടു വരുന്ന കാര്യങ്ങളെക്കുരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു എന്നും താരം പറയുന്നു.
പ്രണയം തുറന്നുപറഞ്ഞ് പിന്നാലെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സില്‍ ദിവ്യ വിവാഹം ചെയ്തു. പിന്നീട് ഇത്ര നേരത്തെ വിവാഹം വേണ്ടായിരുന്നുവെന്ന് തോന്നിയെങ്കിലും ഭാര്യ നല്‍കുന്ന പിന്തുണയാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് വിവാഹത്തിന് മുന്‍പ് ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അരുണ്‍ പറയുന്നുണ്ട്.
വിവാഹത്തിന് മുന്‍പ്് നീ ജോലി വാങ്ങിച്ചെടുക്കു എന്ന് അച്ഛന്‍ പറഞ്ഞു. ഇരുപത്തിനാലാം വയസിലാണ് ഇതെല്ലാം നടന്നത്.’ ഇതോടെ ജോലിക്കായി ബോംബൈയില്‍ പോയി. പിന്നീട് 25ആം വയസില്‍ ദിവ്യയെ കല്യാണം കഴിച്ചു.’-എന്നും അരുണ്‍ രാഘവന്‍ പറയുന്നു. വിവാഹ ശേഷമാണ് ബാച്ചിലര്‍ ലൈഫ് കുറച്ച് കൂടി ആസ്വദിച്ച ശേഷം കല്യാണം കഴിച്ചാല്‍ മതിയായിരുന്നുവെന്ന്. പക്ഷെ ഭാര്യ ദിവ്യ എല്ലാ ഫ്രീഡവും തന്നിട്ടുണ്ട്. അവള്‍ എല്ലാം ഹാന്‍ഡില്‍ ചെയ്യും. ഇന്‍ഡിപെന്‍ഡന്റാണ്.
ഭാര്യയുടെ അച്ഛന്റെ കസിന്‍ ബ്രദര്‍ വഴിയാണ് ആദ്യം അഭിനയിക്കാന്‍ അവസരം വന്നത്.സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം ഞാന്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് താന്‍ ഒരു സീരിയല്‍ നടനായത്. ആദ്യ സീരിയയില്‍ നിന്ന കിട്ടിയ പണം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ബ്രേക്ക് എടുക്കണമെന്ന് തോന്നിയിരുന്നു എന്നും അരുണ്‍ പറയുന്നു. പിന്നീടാണ് ഒരുപാട് കഥാപാത്രങ്ങളും പ്രശസ്തിയും പണവുമൊക്കെ തന്നെ തേടിയെത്തിയെന്നും താരം പറയുന്നുണ്ട്.