മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് മുകേഷ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന മുകേഷ് അന്ന് സീനിയറായിരുന്ന നടി സരിതയെയാണ് ജീവിത സഖിയാക്കിയതും. സൂപ്പര്‍താരങ്ങളുടെ നായികയായി തമിഴിലും മലയാളത്തിലുമെല്ലാം തിളങ്ങിയിരുന്ന സരിതയെ ഇന്ന് പലര്‍ക്കും മുകേഷിന്റെ ആദ്യ ഭാര്യ എന്ന പേരില്‍ മാത്രമാണ് അറിയുന്നത്.
എന്നാല്‍ അങ്ങനെ ആയിരുന്നില്ല അവര്‍.ഒരു താരത്തിന്റെ മുന്‍ഭാര്യ എന്ന് അറിയപ്പെടുന്നത് സരിതയെന്ന നടിയെ അംഗീകരിക്കുന്നവര്‍ക്ക് സഹിക്കാവുന്നതല്ല. അവരുടെ നിയോഗം ഇങ്ങനെയൊക്കെ ആയി തീരാനായിരുന്നു എങ്കിലും ഒരു സമയത്ത് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു സരിത എന്നത് വിസ്മരിക്കാനാകില്ല. ദേശിയ തലത്തില്‍ വരെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നടികൂടിയാണ് സരിത.
പ്രണയിച്ചാണ് നടന്‍ മുകേഷിനെ സരിത വിവാഹം ചെയ്തത്. 1988 ല്‍ ആയിരുന്നു ആ വിവാഹം. സൂപ്പര്‍ സ്റ്റാറുകളുടെ ഒപ്പം മത്സരിച്ച് അഭിനയിച്ചിട്ടുള്ള സരിത മുകേഷുമായുള്ള വിവാഹ ശേഷമാണ് അഭിനയ ലോകത്തുനിന്നും വിട്ടുനിന്നത്. പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ട് പോയിരുന്നില്ല. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളാണ്, ശ്രാവണും തേജയും. ഇവര്‍ രണ്ടുപേരും അമ്മ സരിതക്കൊപ്പമാണ് താമസം.
ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് സരിത തുറന്നുപറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. സ്വന്തം ചാനലിലൂടെയായി സരിതയെക്കുറിച്ച് പറഞ്ഞ് മുകേഷ് എത്തിയതിന് പിന്നാലെയായാണ് സരിതയുടെ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്.
തനിക്ക് അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു. സിനിമയിലാണ് ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂവെന്നാണ് സരിത പറയുന്നത്. താന്‍ 14ാമത്തെ വയസില്‍ അഭിനയിച്ച് തുടങ്ങിയതാണ്. തന്നെ നോക്കാന്‍ കൂടെയൊരാള്‍ വേണമായിരുന്നു. അതിനാണ് കല്യാണം കഴിച്ചത്.
സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചതെന്നും വിവാഹശേഷം അദ്ദേഹത്തിന്റെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കിയതെന്നും സരിത പറയുന്നു. തനിക്ക് അന്നും വിശ്രമം ഉണ്ടായിരുന്നില്ല. ിതനിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യണമായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുന്നതിന് ഇടയിലാണ് എന്റെ അച്ഛന്‍ മരിച്ചത്. അച്ഛനായിരുന്നു എന്റെ എല്ലാം. ലോകം പഠിക്കാന്‍ തുടങ്ങിയത് അപ്പോഴാണെന്നാണ് സരിത തുറന്നുപറയുന്നത്.
അദ്ദേഹം വിവാഹിതനായെന്നത് എല്ലാവരും അറിഞ്ഞപ്പോഴാണ് താനും അറിഞ്ഞത്. 2011 ല്‍ ഞാന്‍ ഡൈവോഴ്‌സ് ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്സ് കിട്ടിയതെന്നറിയില്ല. ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മൂച്വല്‍ ഡിവോഴ്സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ അങ്ങനെ ചെയ്തിട്ടും അദ്ദേഹം കോടതിയിലേക്ക് വരാന്‍ തയ്യാറായില്ല എന്നാണ ്‌സരിത വെളിപ്പെടുത്തുന്നത്.
മുകേഷിന്റെ അച്ഛന് നല്‍കിയ വാക്കിന്റെ പുറത്താണ് ഒന്നും പുറത്ത് പറയാതിരുന്നത്. അദ്ദേഹം മരിക്കുന്നത് വരെ താന്‍ ആ വാക്ക് പാലിച്ചെന്നും സരിത പറയുന്നു. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു, അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്.
അന്ന് അദ്ദേഹം പറഞ്ഞത്, എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത്. മോള്‍ സഹിക്കണം എന്നായിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ഇപ്പോഴാണ് ഞാന്‍ എന്തെങ്കിലും തുറന്ന് പറയുന്നത്. എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതേക്കുറിച്ച് തുറന്ന് പറയുന്നതെന്നും സരിത തുറന്നുപറയുന്നു.