മലയാളം സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ വളരെ പെട്ടെന്ന് സുപരിചിതയായി മാറിയ നടിയാണ് ആത്മീയ രാജന്. ജോസഫ് എന്ന ജോജു ജോര്‍ജ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആത്മിയ രാജന് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ജോസഫിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വെള്ളത്തൂവല്‍ എന്ന സിനിമയിലൂടെയാണ് ആത്മിയ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴ് സിനിമയില്‍ നിന്നാണ് ആത്മിയയ്ക്ക് ക്ഷണം ലഭിച്ചത്. മനകൊത്തി പറവൈകള്‍ ആയിരുന്നു ആത്മിയയുടെ ആദ്യ തമിഴ് സിനിമ. പിന്നെയും നിരവധി തമിഴ് സിനിമകളില്‍ നിന്നും ആത്മിയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.
അവിയലാണ് ആത്മിയയുടെ ഏറ്റവും പുതിയ സിനിമ. ജോജു ജോര്‍ജും അനശ്വര രാജനുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. സുജിത് സുരേന്ദ്രന് നിര്‍മ്മിച്ച് ഷാനില്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയല്‍.
അടുത്തിടെ സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ലെന്ന് തുറന്നുപറഞ്ഞ് നടന് ബാല രംഗത്തെത്തിയ സംഭവം തന്നെ വളരെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് ആത്മീയ. ബാലയും ഉണ്ണിമുകുന്ദനും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് തന്റെ അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് വിവരം വരുന്നതെന്നും ആശുപത്രിയിലായ അച്ഛനെ കാണാന്‍ ഉണ്ണിമുകുന്ദനും ബാലയും ഓടിയെത്തിയിരുന്നുവെന്നും ആത്മീയ പറയുന്നു.
ജോലി ചെയ്താല്‍ സ്വാഭാവികമായും പ്രതിഫലം ലഭിക്കും. സ്ത്രീകള്‍ക്ക് മാത്രം പ്രതിഫലം കിട്ടിയെന്ന് പറയുന്നതില്‍ ഒരു കുഴപ്പവുമില്ല, പക്ഷേ അതിനൊപ്പം പരിഹാസവും ചിരിയും വന്ന് ധ്വനി മാറുമ്പോള്‍ അതില്‍ കുഴപ്പുണ്ട്. തികച്ചും അവരുടെ വ്യക്തി പരമായ കാര്യങ്ങളില്‍ എരിവ് ചേര്‍ക്കുന്നത് പോലെയായിരുന്നു ബാലയുടെ ആ പരാമര്‍ശമെന്നും അത് വേണ്ടിയിരുന്നില്ലെന്നും താരം പറയുന്നു.