മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രവീണ. ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും എല്ലാം തിളങ്ങി നിന്നിരുന്ന താരമാണ് പ്രവീണ. നിരവധി സിനിമകളില്‍ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളില്‍ പ്രവീണ എത്തിയിരുന്നു. പിന്നീട് സിരീയലുകളിലേക്ക് തിരഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. സീരിയലുകളില്‍ ദേവി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും പല കുടുംബങ്ങളുടേയും ഇഷ്ട നടിയായി പ്രവീണ മാറുകയും ചെയ്തിരുന്നു.
താരം ഇപ്പോള്‍ അമ്മ വേഷത്തിലാണ് കൂടുതലും തിളങ്ങാറുള്ളത്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നേരിടുന്ന ഏറ്റവും വലിയ തലവേദനയെക്കുറിച്ച് സംസാരിക്കുകയാണ് പ്രവീണ. ഒരു വ്യക്തി തന്നെ ഉപദ്രപിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രവീണ പറയുന്നു.
തന്റെ പേരില്‍ ഒത്തിരി ഫേക്ക് അക്കൗണ്ടുകളാണ് അയാള്‍ തുടങ്ങിയത്. അത് അയാള്‍ക്ക് ഒരു ഹരം പോലെയായിരുന്നു. സുഹൃത്തുക്കളാണ് തനിക്ക് ആ ഫേക്ക് അക്കൗണ്ടുകളെല്ലാം കാണിച്ചുതന്നതെന്നും ഒരിക്കല്‍ പോലും താന്‍ അവനെ നേരിട്ട് കണ്ടിട്ടില്ലെന്നും എന്തിനാണ് അവന്‍ തന്നെ ഇങ്ങനെ ഉപദ്രപിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രവീണ പറയുന്നു.
ഗതികെട്ട് ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. അതിന് ശേഷമാണ് താന്‍ അയാളെ നേരിട്ട് കാണുന്നതെന്നും അയാളുടെ ഫോണില്‍ നിറയെ തന്റെ ഫോട്ടോകളായിരുന്നുവെന്നും അത് മോര്‍ഫ് ചെയ്ത് കളിക്കലാണ് അയാളുടെ ഇഷ്ടവിനോദമെന്നും താരം കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു ഫാമിലി ഗേള്‍ ആണെന്നും ഇത്തരത്തിലുള്ള തന്റെ മോശം ചിത്രങ്ങള്‍ കണ്ടാല്‍ അവര്‍ സഹിക്കുമോ എന്നും പ്രവീണ ചോദിക്കുന്നു. അവന്‍ ഒരു കമ്പൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണെന്നും എപ്പോഴും മെസ്സേജുകള്‍ അയക്കാറുണ്ടായിരുന്നുവെന്നും പ്രവീണ പറയുന്നു.