മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം അവിടെയും സൂപ്പർ നടിയായി മാറി.
തമിഴിൽ എത്തിയ താരം ആദ്യം വിജയ് സേതുപതിയുടെ നായികയായി കാതലും കടന്തു പോകും എന്ന ചിത്രത്തിൽ അഭിനയിച്ചു. മികച്ച അഭിപ്രായം ആയിരുന്നു ഈ ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും താരം തന്നെ ആയിരുന്നു അഭിനയിച്ചത്. കാവൻ, പാ പാണ്ടി, കൊമ്പ് വച്ച സിങ്കഡാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു.
അതേ സമയംമലയാളത്തിൽ കിങ് ലയർ, ഇബിലീസ്, വൈറസ്, ബ്രോതേഴ്സ് ഡേ, ഐഡന്റിറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുവാൻ മഡോണയ്ക്ക് സാധിച്ചിരുന്നു. നടി എന്നതിൽ ഉപരി മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. യു ടു ബ്രൂട്ടസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
അഭിനയം പോലെ തന്നെ സംഗീതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തിൽ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സിനിമ മേഖലയെ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ സ്നേഹമുള്ളത് ായി തോന്നിയത് തമിഴ് സിനിമ മേഖല ആണെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത റൊമാന്റിക് പെയർ ആയി കൂടെ അഭിനയിക്കാൻ താല്പര്യമുള്ള നടൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ഇതുവരെ ആരോടൊപ്പവും നേരിട്ട് റൊമാന്റിക്കായി അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആദ്യമായി റൊമാന്റിക് സീൻ ചെയ്യുമ്പോൾ നല്ലമനസുള്ള ആളുടെ കൂടെചെയ്യാനാണ് ആഗ്രഹമെന്നാണ് താരം പറയുന്നത്. കാരണം നമുക്ക് അവരോടൊപ്പം ഒരു കംഫർട്ട് വേണമെന്നും റൊമാന്റിക് ചെയ്യാൻ തോന്നുന്ന ഒരാൾ ആയിരിക്കണമെന്നും താരം പറയുന്നു.
അയാളുടെ വ്യക്തിത്വം നല്ലത് ആയിരിക്കണം എന്നാണ് താരം പറയുന്നത്. അങ്ങനെ ഒരാൾ നടൻ ഫഹദ് ഫാസിൽ ആണെന്നും മഡോണ പറയുന്നു. ഫഹദിന്റെ കൂടെ അങ്ങനെയൊരു ചിത്രം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നും വില്ലനായി കൂടെ അഭിനയിക്കാൻ ആഗ്രഹിക്കുന്നത് വിജയ് സേതുപതി ആണെന്നും മഡോണ വ്യക്തമാക്കുന്നു.