പ്രണയം രഹസ്യമായിരുന്നു, വീട്ടുകാര്‍ അറിയാതെയുള്ള ഞങ്ങളുടെ ഓരോ കൂടിക്കാഴ്ചയും പേടിയോടെയായിരുന്നു, പ്രണയകാലം ഓര്‍ത്തെടുത്ത് ചക്കപ്പഴം റാഫിയും ഭാര്യയും

672

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചുകയറി കൂടിയ താരമാണ് റാഫി മുഹമ്മദ്. സീരിയലില്‍ ഇളയ പുത്രനായ സുമേഷ് എന്ന സുമയായിട്ടാണ് റാഫി എത്തിയത്. ഞൊടിയിടയില്‍ പ്രേക്ഷക പ്രിയം നേടിയെടുക്കാന്‍ നടന് സാധിച്ചു.

Advertisements

അടുത്തിടെയാണ് നടന്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. മഹീനയാണ് റാഫിയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു. ചക്കപ്പഴം ടീം ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Also Read: പരസ്പരം ഒത്തുപോകില്ലെന്ന് മനസ്സിലായി, പിരിയുന്നതാണ് നല്ലത്, ഒടുവില്‍ ഡിവോഴ്‌സ് വാര്‍ത്ത സ്ഥിരീകരിച്ച് ശാലു മേനോന്‍

നിരവധി പേര്‍ നടന് ആശംസകളുമായി രംഗത്ത് വന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ റാഫിയും മഹീനയും തങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പറയുകയാണ് റാഫിയുടെ ഭാര്യ മഹീന.

തങ്ങളുടെ പ്രണയം വളരെ രഹസ്യമായിരുന്നുവെന്നും വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ലെന്നും മഹീന പറയുന്നു. പ്രണയ കാലം മുതലുള്ള ഇരുവരുടെയും ചിത്രങ്ങളും മഹീന പങ്കുവെച്ചിട്ടുണ്ട്. വിവാഹം ഉറപ്പിച്ചതിന് ശേഷം പിന്നീട് കണ്ടതെല്ലാം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നുവെന്നും അപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നുവെന്നും മഹീന പറയുന്നു.

Also Read: അജിത്തല്ല, തമിഴ്‌നാട്ടിലെ ഒന്നാമത്തെ താരം വിജയ്, വരിസിന്റെ നിര്‍മാതാവിന്റെ പരാമര്‍ശം വിവാദത്തില്‍, കൊമ്പുകോര്‍ത്ത് ആരാധകര്‍

വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള തങ്ങളുടെ കൂടിക്കാഴ്ചയില്‍ പരസ്പരം ഇഷ്ടം കൂടിക്കൂടി വരികയായിരുന്നുവെന്നും ഇന്ന് ആ ഇഷ്ടം തങ്ങളുടെ ജീവിതമായി മാറിയെന്നും മഹീന കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ മഹീനപങ്കുവെച്ച പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

Advertisement