മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.
ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരദമ്പതികള്‍ ഇപ്പോള്‍ തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. തങ്ങളുടെ പേരില്‍ പല മോശം വാര്‍ത്തകളും വരാറുണ്ടെന്നും പലപ്പോഴും ഇതൊക്കെ തമാശയായിട്ടാണ് കാണുന്നതെന്നും അപര്‍ണയും ജീവയും പറയുന്നു.
തങ്ങള്‍ പുതിയ ഒരു കാര്‍ എടുത്തപ്പോള്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി അപര്‍ണയും ജീവയും എന്നൊക്കെയായിരുന്നുവെന്നും വായിക്കുമ്പോള്‍ അപര്‍ണ ഗര്‍ഭിണിയാണെന്നായിരുന്നു പലരും കരുതിയതെന്നും ജീവ പറയുന്നു.
തങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ തമാശയായി എടുക്കുമ്പോഴും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ബാധിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരുണ്ട്. ചിലരെ മാനസികമായി ബാധിക്കുന്നുണ്ട്. ആള്‍ക്കാരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തും എഴുതി പിടിപ്പിക്കരുതെന്നും ലിമിറ്റ് കടക്കരുതെന്നും ജീവ പറയുന്നു.