ഒന്നര വര്‍ഷത്തോളം മരുന്ന് കഴിച്ചു; ഭ്രാന്തായില്ല എന്നേയുള്ളു; നാല് മാസം ഗര്‍ഭിണി ആയതുപോലെ ആയിരുന്നു; ഒടുവില്‍ ലാലേട്ടനാണ് ഡോക്ടറെ നിര്‍ദേശിച്ചത്: ലിയോണ ലിഷോയ്

690

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമൊക്കെയാണ് ലിയോണ ലിഷോയ്. താരത്തിന്റെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട എന്‍ഡോമെട്രിയോസിസ് എന്ന രോഗം ബാധിച്ചതിനെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

നടി ലിയോണ ലിഷോയ് തുറന്നു പറഞ്ഞിരുന്നു. ആര്‍ത്തവ വേദനയെ നിസാരവത്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവര്‍ പരിശോധന നടത്തണമെന്നും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നടി പറഞ്ഞത്.

Advertisements

അന്ന് താന്‍ കടന്നുപോയ ദിനങ്ങളെ കുറിച്ചും അസുഖത്തെ കുറിച്ചും കടന്നു പോയ വേദന നിറഞ്ഞ ദിനങ്ങളെ കുറിച്ചുമൊക്കെ വീണ്ടും സംസാരിക്കുകയാണ് ലിയോണ. തനിക്ക് ഉണ്ടായിരുന്നത് യൂട്രസുമായി ബന്ധപ്പെട്ട ഒരു രോഗമായിരുന്നു. പീരിയഡ്‌സ് ആകുമ്പോള്‍ ബ്ലഡ് പൂര്‍ണമായും പോകില്ല. അത് അവിടെ ബ്ലോക്ക് ആയി യൂട്രസ് ഓവറി പൊട്ടുന്നു. അതായിരുന്നു തന്റെ അസുഖമെന്ന് ലിയോണ പറയുന്നു.

ALSO READ- അമ്മ ഭയങ്കര സ്ട്രിക്ടാണ്, എല്ലാ കാര്യങ്ങളും നിയന്ത്രിക്കും; എവിടെ പോയാലും കൂടെ വരും; വീട്ടുതടങ്കലിലാണെന്ന് പറയാമെന്ന് ഹണി റോസ്

ഈ രോഗത്തിന്റെ ഏറ്റവും വലിയ ലക്ഷണം പിരിയഡ്‌സ് പെയിനാണ്. ആദ്യമൊക്കെ അത് അവഗണിച്ചിരുന്നു. വേദന ഉണ്ടെന്ന് പറയുമ്പോള്‍ പോലും എല്ലാവര്‍ക്കും ഉള്ളതല്ലേ എന്നാണ് ചോദിച്ചു കൊണ്ടിരുന്നിരുന്നത്. പിന്നീട് രോഗം തിരിച്ചറിഞ്ഞപ്പോഴാണ് അന്ന് അങ്ങനെയൊരു പോസ്റ്റിട്ടത്. വേദന വരുമ്പോള്‍ ഷൂട്ട് ഒക്കെ ആണെങ്കില്‍ ടാബ്ലറ്റ് കഴിക്കുകയാണ് പതിവെന്നും ലിയോണ പറയുന്നു.

ഈ രോഗം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ തന്നെ തിരിച്ചറിഞ്ഞത് ഒരു സര്‍ജറി ചെയ്തപ്പോഴാണ്. ആ സമയത്ത് മൂന്ന്, നാല് മാസം ഗര്‍ഭിണി ആയവരുടെ വയറു പോലെ ആയിരുന്നു. ഒന്നര വര്‍ഷത്തോളം ഹോര്‍മോണല്‍ ടാബ്ലറ്റുകള്‍ കഴിച്ചിരുന്നു. ഭ്രാന്തായില്ല എന്നേയുള്ളുവെന്നാണ് ലിയോണ പറയുന്നത്.

ALSO READ- ബഷിയും സോനുവും മക്കളും ചേര്‍ന്ന് ആഘോഷമാക്കിയ ബേബി ഷവറിനു പിന്നാലെ മഷൂറയ്ക്ക് സീമന്ത ചടങ്ങ് ഒരുക്കി വീട്ടുകാര്‍; ഷോപ്പിംഗ് ആഘോഷം!

ഈ അസുഖത്തിന് ഡോക്ടര്‍ പിരിയഡ്‌സ് നിര്‍ത്താനുള്ള മരുന്നാണ് തരുക. മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുമ്പോള്‍ കൗണ്‍സിലിങ് എടുക്കാം എന്നായിരുന്നു നിര്‍ദേശം. ഇങ്ങനെയൊക്കെ ആണെങ്കിലും ജീവിതകാലം മുഴുവന്‍ ആ മരുന്ന് കഴിക്കണം.

ഇതോടെയാണ് ആയുര്‍വേദം നോക്കി തുടങ്ങിയത്. ലാലേട്ടന്‍ സജസ്റ്റ് ചെയ്ത ഡോക്ടറെയാണ് കണ്ടത്. ഇപ്പോള്‍ അതിന്റെ ചികിത്സയിലാണ് എന്നും താരം വെളിപ്പെടുത്തുന്നു.

Advertisement