17 ല്‍ അധികം വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നായികയാണ് ഹണി റോസ്. ഹിറ്റ് മേക്കര്‍ വിനിയന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഹണി റോസ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരു ന്നു.
ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്.
താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റെത് ആയി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ഈചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ഭാമിനി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ ഹണിറോസ് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകലും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. ഇപ്പോഴിതാ തന്റെ അമ്മ ഭയങ്കര സ്ട്രിക്ട് ആണെന്ന് പറയുകയാണ് ഹണി റോസ്. ഇപ്പോഴും താന്‍ എവിടെ പോയാലും അച്ഛനും അമ്മയും കൂടെ വരുമെന്ന് താരം പറയുന്നു. അമ്മ ഭയങ്കര സ്ട്രിക്ട് ആണ്. പല കാര്യങ്ങളിലും നിയന്ത്രിക്കുമെന്നും കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
തനിക്ക് ആ പേര് ലഭിച്ചതിനെ കുറിച്ചും ഹണി റോസ് സംസാരിക്കുന്നുണ്ട്. വീട്ടില്‍ പൊന്നു എന്നാണ് അച്ഛനും അമ്മയും വിളിച്ചിരുന്നത്. ഇടയ്ക്ക് ഷാരോണ്‍ എന്ന് എന്റെ പേര് മാറ്റിയിരുന്നു. ഹണി റോസ് എന്ന് പിന്നീടിട്ട പേരാണ്. തന്റെ അച്ഛനും അമ്മയും ഭയങ്കരമായി ആലോചിച്ചിട്ട പേരാണ് ഹണി റോസ് എന്നത്. എന്നെ ഒരുപാട് പേരുകള്‍ വിളിച്ചിരുന്നു. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന്‍ പേര്. അമ്മയുടെ പേരാണ് റോസ്, അച്ഛന്റെ പേരും കൂട്ടിയാണ് അങ്ങനെ പേരിട്ടതെന്നും താരം പറയുന്നു.
ഹണി റോസ് വര്‍ഗീസ് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ട് വരുമെന്ന് വിചാരിച്ചാണ് ഹണി റോസ് എന്ന് ചുരുക്കിയത്. രേഖകളില്‍ ഇപ്പോഴും വര്‍ഗീസ് കൂടെയുണ്ട്. ഒരു കൊച്ചല്ലേ ഭയങ്കര സ്നേഹമല്ലേ എന്ന് കരുതിയായിരിക്കും ഭയങ്കര സ്വീറ്റായ പേരിട്ടത്. എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു ഈ പേര്. ഹണി റോസ് എന്ന് വിളിക്കുമ്പോള്‍ അന്നൊക്കെ ദേഷ്യം വരുമായിരുന്നു. ഒരുപാട് പേര്‍ക്കുള്ള പേരല്ലല്ലോ അതുകൊണ്ടാവണം എനിക്ക് ഈ പേരിട്ടത്.
വീട്ടുകാര്‍ ഒരുപാട് ലാളിച്ചാണ് വളര്‍ത്തിയത്. എന്നാല്‍ അമ്മ നന്നായി വഴക്ക് പറയും. എന്നാല്‍ അച്ഛന്‍ വഴക്ക് പറഞ്ഞിട്ടേയില്ല. കുരുത്തകേട് ഒന്നുമില്ലാത്ത നല്ല കുട്ടിയായിരുന്നു അന്ന് ഞാനെന്നും വലിയ കുഴപ്പക്കാരി ഒന്നുമല്ലായിരുന്നെന്നുംമാണ് താരം സ്വയം പറയുന്നത്.
ഇപ്പോഴും അമ്മ നന്നായി നിയന്ത്രിക്കുന്നയാളാണ്. എല്ലാ സപ്പോര്‍ട്ടും ആയിട്ട് രണ്ടുപേരും എന്റെ കൂടെയുണ്ട്. പിന്നെ ഒരു കുഴപ്പമുള്ളത് എവിടെ പോയാലും ആരെങ്കിലും ഒരാള്‍ കൂടെ വരും എന്നതാണ്. മിക്കവാറും രണ്ടു പേരും കൂടെ കാണുമെന്നും എന്നെ ഒറ്റയ്ക്ക് ഒരിടത്തും വിടാറില്ലെന്നും താരം പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലാണെണ് പറയാമെന്നാണ് ഹണി റോസ് പറയുന്നത്.