നല്ലതാണെങ്കില്‍ അഭിനയിക്കൂ, മലയാളത്തില്‍ നീ സിനിമ ചെയ്യുന്നത് കണ്ടാല്‍ മതി; തന്നോട് പറഞ്ഞത് വെളിപ്പെടുത്തി ഭാവന

124

ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളെ നേരിടുകയാണ് നടി ഭാവന. ഏറ്റവും ഒടുവിലായി താരം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോഴത്തെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി പഴി കേട്ടു. സഹികെട്ട് ഇതിന് എതിരേയും പ്രതികരിച്ചിരിക്കുകയാണ് താരം.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.

Advertisements

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് സിനിമ സംവിധാനം ചെയ്യുന്നത്.

ALSO READ- ഒരടി കൊടുത്താൽ വേഗം ആ വേദന പോകും, എന്നാൽ മാനസികമായി ഏൽപ്പിക്കുന്ന പ്രഹരം അങ്ങനെയല്ല: ദിലീപ് വിഷയത്തിൽ നടി ഉമാ നായർ

അതേസമയം, തിരിച്ചുവരവില്‍ എന്തുകൊണ്ട് ഈ ചിത്രം തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ അതിന് തന്റെ കയ്യില്‍ വ്യക്തമായ ഒരു മറുപടി ഇല്ലെന്നാണ് താരം പറയുന്നത്. ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാസങ്ങളോളം തനിക്കായി കാത്തിരുന്നു എന്നാണ് ഭാവന പറയുന്നത്.

താന്‍, മലയാളത്തിലേക്ക് തിരിച്ചുവരില്ലെന്ന് മനസുകൊണ്ട് ഉറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അക്കാര്യം തീരുമാനിച്ചത്. മനസമാധാനം തന്നെയായിരുന്നു എനിക്ക് വലുത്. മലയാളത്തിലേക്ക് വന്നാല്‍ എന്തുകൊണ്ടോ അത് നഷ്ടപ്പെടുമെന്ന് തോന്നി. മാറി നില്‍ക്കാന്‍ തീരുമാനിച്ച സമയത്തും പ്രമുഖരായ നടന്‍മാരുടേയും സംവിധായകരുടേയും നിരവധി ഓഫറുകള്‍ വന്നിരുന്നെന്നും ഭാവന പറയുന്നു.

ALSO READ- ആദ്യരാത്രി കല്യാണത്തിനു മുമ്പ് കഴിഞ്ഞു, അഹങ്കാരി പെണ്ണാണ്, ചിലർ അമ്മായിയമ്മയെ വിളിച്ച് മോശം പറഞ്ഞു, അനുഭവം വെളിപ്പെടുത്തി നടി ആതിര മാധവ്

ആ സമയത്ത് മലയാളത്തില്‍ നിന്ന് കഥകളൊന്നും കേട്ടിരുന്നില്ല. കഥ കേട്ടുകഴിഞ്ഞാല്‍, കഥാപാത്രം ഇഷ്ടപ്പെട്ടാല്‍ നോ പറയാന്‍ പ്രയാസമാകും. മാറി നില്‍ക്കുന്നതിനെ പലരും ചോദ്യം ചെയ്തിരുന്നു. അന്ന് അവര്‍ക്ക് നല്‍കാന്‍ വ്യക്തമായ മറുപടി ഇല്ലായിരുന്നു. പതിനഞ്ചു വയസ് മുതല്‍ അത്രയേറെ ഇഷ്ടത്തോടെ സിനിമയ്ക്കൊപ്പം സഞ്ചരിച്ചാണ് തുടങ്ങിയതെന്നാണ് ഭാവന പറയുന്നത്.

അതേസമയം, താന്‍ ഈ കഥ കേട്ടുകഴിഞ്ഞ ശേഷവും അഭിനയിക്കാമെന്ന് ഉറപ്പിച്ചിരുന്നില്ല. ഫെബ്രുവരിയിലാണ് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ഞാന്‍ മുമ്പ് നോ പറഞ്ഞവരെയെല്ലാം അപ്പോള്‍ തന്നെ വിളിച്ച് തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചിരുന്നു.

സിനിമയിലെ സുഹൃത്തുക്കളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. നല്ലതാണെങ്കില്‍ അഭിനയിക്കൂ മലയാളത്തില്‍ നീ സിനിമ ചെയ്യുന്നത് കണ്ടാല്‍ മതി എന്നാണ് ഭര്‍ത്താവ് ഉള്‍പ്പടെ പറഞ്ഞതെന്ന് താരം വെളിപ്പെടുത്തുന്നു.

Advertisement