മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര രാജാവാണ് ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. നിരവധി സൂപ്പര്‍ഹിറ്റുകളും സകല കളക്ഷന്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചട്ടുള്ള മലയാളത്തിന്റെ പ്രിയ ലാലേട്ടന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്.
ഫാന്‍സ് ഗ്രൂപ്പുകളും നിരവധിയാണ്. നടന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, പിന്നണി ഗായകന്‍, രചയിതാവ് ഇങ്ങനെയെല്ലാം നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ലാലേട്ടന്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്.
തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിലായ ഇതിനോടകം 400 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. പത്മശ്രീ, പത്മഭൂഷണ്‍, കേണല്‍, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികള്‍ നേടിയെടുത്ത താരം 1978 മുതല്‍ സിനിമാ മേഖലയില്‍ താരം സജീവമാണ്.
പുതുമുഖങ്ങളടക്കം പല സംവിധായകരും ആഗ്രഹിക്കുന്നതാണ് മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത്. എന്നാല്‍, പലര്‍ക്കും അതിന് സാധിക്കാതെ വരികയും ചെയ്യാറുണ്ട്.
അതേസമയം, പ്രശസ്ത സംവിധായകനായ ലാല്‍ ജോസ് മോഹന്‍ലാലിനൊപ്പം അധികം സിനിമ ചെയ്തിട്ടില്ല. സ്വതന്ത്ര സംവിധായകനായ ശേഷം ഒരു ചിത്രം മാത്രമേ ലാല്‍ ജോസ് മോഹന്‍ലാലിനെ വെച്ച് എടുത്തിട്ടുള്ളൂ. ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ തനിക്കും മോഹന്‍ലാലിനുമിടയില്‍ എന്തോ ഒരു നിര്‍ഭാഗ്യമുണ്ടെന്ന് ലാല്‍ ജോസ് പറയുകയാണ്.
തങ്ങളെ നിര്‍ഭാഗ്യം ഇപ്പോഴും പിന്തുടരുകയാണ്. ഒപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഏറ്റവും ഫ്രണ്ട്‌ലിയായി പെരുമാറിയിട്ടുള്ള ഒരാളാണ് അദ്ദേഹം. ഉള്ളടക്കം , വിഷ്ണുലോകം , മാന്ത്രികം തുടങ്ങി ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹാപ്പിയായ സെറ്റായിരുന്നു അതൊക്കെ. അന്ന് അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ അടുത്ത് വന്നു ഇരുന്ന് തമാശ പറയുമായിരുന്നു. വഴക്കിടുകയും കളിയാക്കുകയും ചെയ്തിരുന്നു, പക്ഷെ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാനായില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്.
പിന്നീട് മോഹന്‍ലാലിന്റെ ഒപ്പം ഒരുമിച്ചു ഒരു സിനിമ സംഭവിക്കാന്‍ 19 കൊല്ലം വേണ്ടി വന്നു. പല സിനിമകളും അദ്ദേഹത്തിന്റെ ഒപ്പം പ്ലാന്‍ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ശിക്കാര്‍ എന്ന ചിത്രം ആദ്യം ചെയ്യാന്‍ തീരുമാനിച്ചത് താനായിരുന്നു. അവസാന നിമിഷം എന്തോ കാര്യങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി.
പിന്നീട്, വളരെ അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ഒപ്പം ചെയ്ത സിനിമയാണ് ‘വെളിപാടിന്റെ പുസ്തകം’ എന്ന് ലാല്‍ ജോസ് പറയുന്നു. ആദ്യം താന്‍ തീരുമാനിച്ചിരുന്നത് മറ്റൊരു സബ്‌ജെക്ട് ആയിരുന്നു. ആ കഥയില്‍ മോഹന്‍ലാലിന് മുതിര്‍ന്ന ഒരു മകന്‍ ഉണ്ടായിരുന്നത് കൊണ്ട് ഫാന്‍സിന് ഇഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ അതിനു ശേഷം പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകനായി അഭിനയിച്ചു. മോഹന്‍ലാലുമായി ഒരുമിച്ചുള്ള പല പ്രോജക്ടുകളും നടക്കാതെ പോയത് നിര്‍ഭാഗ്യം കൊണ്ടാണെന്നാണ് ലാല്‍ ജോസിന്റെ അഭിപ്രായം.