ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊന്നാകെ ചർച്ച ചെയ്യപ്പെട്ട സംവിധായകനാണ് എസ് എസ് രാജമൗലി. 2022 ൽ രാം ചരൺ തേജയേയും, ജൂനിയർ എൻ ടി ആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരുക്കിയ ചിത്രം ആർ ആർ ആർ നിരവധി അവാർഡുകളും, നോമിനേഷനുകളുമാണ് കരസ്ഥമാക്കുന്നത്.
ഇപ്പോഴിതാ ബോളിവുഡിന് എന്താണ് പറ്റിയത് എന്ന് വ്യക്തമാക്കുകയാണ് എസ് എസ് രാജമൗലി. ഫിലിം കംപാനിയന്റെ ഫിലിം മേക്കേഴ്‌സ് അഭിമുഖത്തിനിചയാണ് സിനിമയുടെ കാര്യത്തിൽ ഈ വർഷം ബോളിവുഡിനുണ്ടായ മാറ്റങ്ങൾ അദ്ദേഹം സംസാരിച്ചത്.

രാജമൗലിയുടെ വാക്കുകൾ ഇങ്ങനെ;’ കോർപ്പറേറ്റുകൾ ഹിന്ദി സിനിമകളിലേക്ക് വരാൻ തുടങ്ങിയതോടെ നടന്മാർക്കും സംവിധായകർക്കും ഉയർന്ന പ്രതിഫലം കൊടുക്കാൻ തുടങ്ങി. അതോടെ പടം വിജയിക്കാനുള്ള ത്വര കുറഞ്ഞു. ബോളിവുഡിന്റെ സിനിമകൾ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമാണ് സിനിമാ നിർമ്മാതാക്കൾക്ക് ആത്മ സംതൃപ്തി ലഭിക്കുക.
2022 ലെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ സൗത്ത് ഇന്ത്യൻ സിനിമകളാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. അതേസമയം,ബോളിവുഡിൽ ഇറങ്ങിയ ഭൂരിഭാഗം സിനിമകൾക്കും പ്രതീക്ഷിച്ച തരത്തിലുള്ള വിജയം നേടാൻ കഴിഞ്ഞില്ല. 2023 ലെ ഓസ്‌കാറിന് പരിഗണിക്കുന്നതിനായി 15 വിഭാഗങ്ങളിലായി ആർ ആർ ആർ അപേക്ഷ സമർപ്പിച്ചിട്ടുണ്ച്.
2023 ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് രണ്ട് വിഭാഗങ്ങളിലായാണ് ആർ ആർ ആർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിൽ മികച്ച ചിത്രമായി ആർ ആർ ആർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ ഗാനമായ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് നോമിനേഷൻ ലഭിത്തിട്ടുള്ളത്.