മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി സീമ ജി നായര്‍. നാടകരംഗത്ത് നിന്നും സിനിമയിലും സീരിയലകളിലും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സീമ ജി നായര്‍. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു.
ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സീമകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.
Also Read: കൊട്ടാരം പോലുള്ള വീട്, ആഡംബര കാറുകള്‍, അമേരിക്കയില്‍ നടന്‍ നെപ്പോളിയന്റേത് രാജകീയ ജീവിതം
സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ സീമ ഇപ്പോള്‍ സ്വന്തമായി ഒരു കിടപ്പാടമില്ലാത്ത കോമഡി സ്‌കിറ്റുകളില്‍ സജീവമായ മായയ്ക്കും അമ്മയും തണലൊരുക്കി നല്‍കിയിരിക്കുകയാണ്. ടെലിവിഷന്‍ സ്‌കിറ്റുകളില്‍ അഭിനയിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു മായയും അമ്മയും ജീവിക്കുന്നത്.
അങ്ങനെയുള്ള മായയ്ക്ക് ഒരു വീടു വെക്കുക എന്നത് വിദൂര സ്വപ്‌നം തന്നെയായിരുന്നു. ഇതാണ് ഇ്‌പ്പോള്‍ സീമ ഒപ്പം ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. പതിനാറ് ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിര്‍മ്മിച്ചത്. സീമയ്‌ക്കൊപ്പം മറ്റ് സുമനസ്സുകളും കൈകോര്‍ത്തിരുന്നു. തന്നെ കൊണ്ട് കഴിയും പോലെ മറ്റുള്ളവരെയും സഹായിക്കണമെന്നാണ് ഇനിയും തന്റെ ആഗ്രഹമെന്ന് സീമ പറയുന്നു.