നീ ഇങ്ങനെ ഗുണ്ടുമണി ആയി ഇരുന്നാ പോരാ മെലിയണം എന്ന് പറഞ്ഞ് പ്രചോദനം തന്നത് ഭാവന, ഇന്നും അവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് റിമി ടോമി

755

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും എന്ന മീശ മാധവൻ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതിൽ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബർ കൂടിയാണ്. യൂട്യൂബിൽ പാചകവും പാട്ടും ഫിറ്റ്‌നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. അതേ സമയം തടിച്ച് ഗുണ്ടുമണിയെ പോലെ ഇരുന്നിരുന്ന റിമി തന്റെ തടി എല്ലാംകുറച്ച് സ്ലിമ്മായി ആരാധകരെ ഞെട്ടിച്ചിരുന്നു.

Advertisements

തന്റെ ഫിറ്റനസ് എങ്ങനെ കാത്തു സൂക്ഷിക്കുന്നു വെന്നും താരം യൂടൂബ് ചാനലിലൂടെ പ്രേഷകരോട് വെളിപ്പെടുത്താറുണ്ട്. നേരത്തെ ഫിറ്റ്‌നസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന ഒരു എപ്പിസോഡിൽ താരം മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.

Also Read
ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകൾ എന്നെ ട്രോളുന്നതും വിമർശിക്കുന്നതും: തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

ഗുണ്ടുമണി ആയിരുന്ന തനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവന ആണെന്ന് ആണ് റിമി ടോമി പറഞ്ഞത്. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നനും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി ടോമി പറഞ്ഞിരുന്നു. എന്തായാലും റിമിയുടെ യൂട്യൂബ് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഫിറ്റ്‌നസ് സംബന്ധിച്ച വീഡിയോകൾക്ക് ആണ് മികച്ച പ്രതികരണം എന്നാണ് റിമി തന്നെ പറയുന്നു. അതേ സമയം റിമി ടോമിയുടെ ചിത്രങ്ങൾക്ക് ആരാധാകർ കിടിലൻ കമന്റുകളുമായാണ് എത്തുന്നത്.

Also Read
സമ്മതത്തോടെ പൂർണമായി വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല, സമ്മതമല്ലെങ്കിൽ ആദ്യമേ പറയണം; അനുമോൾ അന്ന് പറഞ്ഞത്

Advertisement