ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഒന്നിച്ച് പോവുന്ന യാത്രകളെല്ലാം ഞങ്ങള്‍ക്ക് ഹണിമൂണാണ്; എനിക്ക് മാച്ച് ആകുന്ന വസ്ത്രമിടാന്‍ ജീവ ശ്രദ്ധിക്കാറുണ്ട്; മനസ് തുറന്ന് അപര്‍ണ തോമസ്

173

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്ന മലയാളികള്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്.. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്.

സുഹൃത്തിനൊപ്പം അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയ ജീവ ആകസ്മികമായി വേദിയില്‍ എത്തുകയും ഒടുവില്‍ ഫലം വന്നപ്പോള്‍ ജീവ സെലക്ടാകുകയായിരുന്നു. സ്വതസിദ്ധമായ സംസാര ശൈലി തന്നെയാണ് ജീവയുടെ പ്ലസ് പോയിന്റ്.

Advertisements

ജീവയ്ക്ക് പിന്നാലെ ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകയായി എത്തിയിരുന്നു. ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. അപര്‍ണയും ആദ്യം അവതാരക ആയിരുന്നു.

ഇപ്പോള്‍ മലയാളം മിനിസ്‌ക്രീനില്‍ വളരെയധികം തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളായി മാറിയിരിക്കുകയാണ് ജീവയും അപര്‍ണ തോമസും. സീ കേരളം ചാനലിലെ തന്നെ മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയാണ് ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചത് ഷോ സൂപ്പര്‍ ഹിറ്റായിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇപ്പോളിതാ ഇവരുടെ അഭിമുഖമാണ് വൈറലാവുന്നത്.

ALSO READ- അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് കാണുന്ന രഞ്ജിനി ആവില്ല, അച്ഛന്‍ പറയുന്നിടത് നില്‍ക്കേണ്ടി വന്നേനെ, ചിന്തിക്കാന്‍ പോലുമാകില്ലെന്ന് രഞ്ജിന് ഹരിദാസ്

യാത്രകള്‍ ഹരമാക്കിയവരാണ് ഇരുവരും. യാത്രകളുടെ കാര്യത്തില്‍ ബീച്ചുകളോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് അപര്‍ണ പറയുന്നത്. അതേസമയം, പച്ചപ്പും കാടുകളുമൊക്കെയാണ് ജീവയ്ക്ക് താല്‍പര്യം. വൈല്‍ഡ് ലൈഫ് ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സൗത്ത് ആഫ്രിക്കയില്‍ പോവാനാഗ്രഹമുണ്ടെന്നും ഇരുവരും പറയുകയാണ്.

പ്ലാനിംഗെല്ലാം ഒരുമിച്ചാണ് നടത്താറുള്ളത്. പോവുന്ന സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മറ്റുമൊക്കെ ഞാന്‍ റിസര്‍ച്ച് ചെയ്യും. ഏത് വസ്ത്രങ്ങള്‍ അണിഞ്ഞാലാണ് കൂടുതല്‍ നല്ല ഫോട്ടോസ് എടുക്കാന്‍ പറ്റുന്നതെന്നും നോക്കാറുണ്ട്. വലിയ താല്‍പര്യമില്ലെങ്കിലും എന്റെ കോസ്റ്റിയൂമിനോട് ചേരുന്നത് ധരിക്കാനായി ജീവയും നോക്കാറുണ്ട്. യാത്രയ്ക്കിടയില്‍ സാഹസികമായ കാര്യങ്ങളൊന്നും ചെയ്യാറില്ല. തികച്ചും ഫ്രീയായി യാത്ര ആസ്വദിക്കുകയെന്നതാണ് ഞങ്ങളുടെ പോളിസിയെന്നാണ് താരദമ്പതികള്‍ പറയുന്നത്.

കല്യാണം കഴിഞ്ഞ് ഹണിമൂണ്‍ യാത്രകളൊന്നും നടന്നിരുന്നില്ല. പിന്നീട് ഒന്നിച്ച് പോവുന്ന യാത്രകളെല്ലാം ഞങ്ങള്‍ക്ക് ഹണിമൂണാണ്. മാലി ദ്വീപിലേക്കാണ് ഒടുവില്‍ പോയത്. ബീച്ചായതിനാല്‍ അതിന് മാച്ചിംഗായ വസ്ത്രങ്ങളാണ് ധരിച്ചത്. ഡ്രസിംഗില്‍ മാത്രമല്ല പോവേണ്ട സ്ഥലങ്ങളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചുമെല്ലാം കൃത്യമായി പ്ലാന്‍ ചെയ്യാറുണ്ട്. ഭക്ഷണത്തിലെ വെറൈറ്റികളും പരീക്ഷിക്കാറുണ്ടെന്ന് ഇരുവരും പറയുന്നു.

ALSO READ- ‘പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് അഭിനയിച്ചതിന്റെ പാപം തീരാനാണ് ഷാരൂഖ് ഉംറ ചെയ്തത്’; പത്താനിലെ ബേശരം പാട്ടിന് നേരെ വിദ്വേഷ പ്രചാരണം

കൂടാതെ, ഞങ്ങളുടെ സെക്കന്‍ഡ് ഹോമാണ് ദുബായ്. എപ്പോഴും പോവാനിഷ്ടമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാല്‍ പറയുന്നതും ദുബായിയെക്കുറിച്ചാണ്. ഷോപ്പിംഗ് ഞങ്ങള്‍ക്കൊരുപാടിഷ്ടമുള്ള കാര്യമാണ്. ക്രിസ്മസ് കഴിഞ്ഞാലുടന്‍ ഞങ്ങള്‍ ദുബായിലേക്ക് പോവാറാണ് പതിവ്. ന്യൂ ഇയര്‍ ആഘോഷിക്കുന്നത് അവിടെയാണെന്നും ഇരുവരും പറയുന്നു.

Advertisement