പ്രേക്ഷകര്‍ നാല് വര്‍ഷത്തിന് ശേഷം ആകംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ദീപികയും ഷാരൂഖും ഒന്നിക്കുന്ന ചിത്രത്തിലെ ഒു ഗാനം കഴിഞ്ഞദിവസം പുറത്തെത്തിയിരുന്നു. യൂട്യൂബില്‍ ഈ പാട്ടിന് മില്യണ്‍ കണക്കിന് വ്യൂസാണ് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ഇപ്പോഴിതാ ചിത്രത്തിന് എതിരെ മതത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണവും നടക്കുകയാണ്. ‘പത്താനി’ലെ ‘ബേശരം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് മലയാളത്തിലെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ തന്നെ വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുന്ന ഗാനത്തില്‍ അതീവ ഗ്ലാമറസ് ആയാണ് ദീപിക പദുക്കോണും ഷാരൂഖ് ഖാനും എത്തുന്നത്. ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഈ മാസം ആദ്യവാരത്തില്‍ സൗദിയിലെത്തിയ ഷാരൂഖ് മക്കയില്‍ എത്തി ഉംറ നിര്‍വ്വഹിച്ചിരുന്നു. ഉംറ ചെയ്തതിന് ശേഷം താരത്തിന്റെ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന വീഡിയോ പുറത്തുവിട്ടതൊക്കെയാണ് ചിലരുടെ വിമര്‍ശനത്തിന് കാരണം.
ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉംറ കഴിഞ്ഞെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം ഉടന്‍ റിലീസ് എന്ന ക്യാപ്ഷനോടെ ഒരാള്‍ പങ്കുവച്ച ചിത്രത്തിന് താഴെയാണ് പോരടിക്കല്‍ നടക്കുന്നത്. ഷാരൂഖ് ഖാനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവദി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഔറത്ത് കാണിച്ച് നടക്കുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് അഭിനയിച്ചതിന്റെ പാപം തീരനാണ് പുള്ളി ഉംറ ചെയ്തത് എന്ന കമന്റും ഈ പോസ്റ്റിന് കീഴില്‍ കാണാം. സിനിമയെയും മതത്തേയും കൂട്ടിക്കുഴയ്‌ക്കേണ്ട എന്ന കമന്റും ഇതിനിടെ എത്തുന്നുണ്ട്. ‘ഷാരൂഖ് ഖാന്‍ ഫിലിം റിലീസ് എന്ന് മാത്രം മതി. അത് മതവുമായി ബന്ധപ്പെടുത്തണ്ട’-എന്നിങ്ങനെയൊക്കെ ചിലര്‍ അഭിപ്രായപ്പെടുന്നത്.
അടുത്ത വര്‍ഷം ജനുവരി 25ന് ആണ് പത്താന്‍ റിലീസിന് ഒരുങ്ങുന്നത്. ഓം ശാന്തി ഓം, ബില്ലു ബാര്‍ബര്‍, ‘ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍-ദീപിക ടീമിന്റെ പത്താന്‍ റിലീസിന് എത്തുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.