ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല; മന്ത്രി വാസവന്റെ വിവാദ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് മാല പാര്‍വതി

144

മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ വിവാദ പരാമര്‍ശമമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്. മന്ത്രി നടന്‍ ഇന്ദ്രന്‍സിനെ അപമാനിച്ചെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. നിയമസഭയില്‍ വെച്ച് കഴിഞ്ഞ ദിവസം മന്ത്രി വിഎന്‍ വാസവന്‍, ‘പണ്ട് അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’ എന്ന പരാമര്‍ശം നടത്തിയാണ് വിവാദമായിരിക്കുന്നത്.

മന്ത്രിയുടെ ഈ വാക്കുകള്‍ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മാല പാര്‍വതി. ‘അളക്കാനാവാത്ത പൊക്കം ! ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല’- മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

Advertisements

നേരത്തെ തന്നെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ, മന്ത്രി വാസവന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു.

പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വാസവന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതോടെയാണ് ഈ പരാമര്‍ശം ഉനീക്കിയത്.

ALSO READ- കൂടെ കിടന്നത് ദിവസങ്ങൾക്കുള്ളിൽ അവർ മറക്കും: നിർമ്മാക്കൾക്ക് കിടക്ക പങ്കിടുന്നതിനെ കുറിച്ച് തുറന്നടിച്ച് നടി ഇല്യാന

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തില്‍ ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തില്‍ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം.

”മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.”- എന്നാണ് ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ALSO READ- ഇതുവരെ ഞാൻ അപ്സരയെ മാത്രമേ കെട്ടിപ്പിടിച്ചിട്ടുള്ളൂ, മറ്റേ പുള്ളി വന്ന് പ്രശ്നമുണ്ടാക്കുമോ എന്നറിയില്ല, ആൽബിൻ ഫ്രാൻസിസ് പറയുന്നത് കേട്ടോ

ഇതിനിടെ, പരാമര്‍ശം വാസവന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പരാമര്‍ശം രാഷ്ട്രീയ ശരിയില്ലായ്മയാണ്. സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഇതെന്നും വിഡി സതീശന്‍ നിരീക്ഷിച്ചിരുന്നു.

Advertisement