ഉണ്ണി മുകുന്ദൻ, ബാല വിവാദം നാൾക്ക് നാൾ വർദ്ധിച്ചുവരുകയാണ്. ഉണ്ണിക്കെതിരെ പുതിയ പുതിയ ആരോപണങ്ങളാണ് ബാല ഉന്നയിച്ചുക്കൊണ്ടിരിക്കുന്നത്.
ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാതെ ഒരു കോടിക്ക് മുകളിലുള്ള പുതിയ കാർ വാങ്ങിയെന്നാണ് ബാലയുടെ ആദ്യത്തെ ആരോപണം. ഫിൽമി ബീറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ
ഇപ്പോഴിതാ ഉണ്ണിക്കാരണം ഒരാൾ ആത്മഹത്യ ചെയ്തു എന്നാണ് താരം പറയുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ;’ കൊല്ലത്ത് ഒരു പ്രൊഡ്യൂസർ ഉണ്ണി കാരണം തൂങ്ങി മരിച്ചിട്ടുണ്ട്. നിങ്ങൾ അത് അന്വേക്ഷിക്കു. അതേസമയം സിനിമയുടെ പ്രമോഷന് എന്നെ വിളിക്കാതെ എങ്ങനെയാണ് ഞാൻ പോകുക എന്ന കാര്യവും ബാല ചോദിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി സംസാരിച്ച ഞാനിന്ന് ഒറ്റക്കായി. ഉണ്ണി പറയുന്നത് എല്ലാം കള്ളമാണ്.
അതേസമയം ബല ഉണ്ണിക്കെതിരെ പറഞ്ഞ ആരേപണങ്ങളുടെ പ്രസക്ത ഭാഗം ഇങ്ങനെ;’അയാൾ ഒരു കോടി രൂപക്ക് മുകളിൽ കൊടുത്തിട്ടാണ് പുതിയ കാർ വാങ്ങിയത്. ഉണ്ണിമുകുന്ദാ ആദ്യം നീ നിനക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് ക്യാഷ് കൊടുക്ക്. ഇടവേള ബാബുവിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു പൈസയും വേണ്ട. മര്യാദക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. പെണ്ണുങ്ങൾക്ക് മാത്രം അല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അർത്ഥമുണ്ട്. കഷ്ടപ്പെട്ട എല്ലാവർക്കും പൈസ കൊടുക്കണം.’
ഞാൻ ഒരുപാട് സത്കർമ്മങ്ങൾ ചെയ്യുന്ന ആളാണ്. ഒരു അപകടം പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ണിയെ വിളിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവും അപ്പോൾ ഉണ്ടായില്ല. ഉണ്ണി മുകുന്ദന്റെ തന്നെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അനൂപാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തിരിക്കുന്നത്്.