ഫാസിൽ സംവിധാനം ചെയ്ത് മലയാളത്തിന് സമ്മാനിച്ച ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണൻസ്. മമ്മൂട്ടിയും, മോഹൻലാലും തകർത്തഭിനയിച്ച ചിത്രത്തിൽ നയികയായെത്തിയത് ബോളിവുഡ് നടി ജൂഹി ചൗളയാണ്. ഹരിയും, കൃഷണനും സ്‌നേഹിക്കുന്ന മീര എന്ന പെ്ൺകുട്ടിയായാണ് ജൂഹി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. അന്ന് ചിത്രത്തിന് രണ്ട് ക്ലൈമാക്‌സ് ഉണ്ടായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം രണ്ട് ക്ലൈമാക്‌സിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. സിനിമ ഇറങ്ങിയ സമയത്ത് മോഹൻലാലിന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് രണ്ട് ക്ലൈമാക്‌സ് എന്ന് പ്രചരിച്ചിരുന്നെങ്കിലും സത്യം അതല്ലെന്നാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ;’ രണ്ട് പേരാണ് ഹരിയും കൃഷ്ണനും. രണ്ടു പേരും സ്‌നേഹിക്കുന്നത് ഒരേ ഒരാളെ. ആ പെൺകുട്ടി ഒരാളെ തിരഞ്ഞെടുക്കുന്നു. ആ കാലത്ത് സിനിമയുടെ പ്രമോഷനായി രണ്ട് ക്ലൈമാക്‌സ് ഉപയോഗിച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും, മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും.
ഒരു ദുർബുദ്ധിയോടൊ, സത്ബുദ്ധിയോടൊ കൂടി ചെയ്തതാണ് അത്. ഒരു നഗരത്തിലെ രണ്ട് തിയ്യറ്ററുകളിൽ രണ്ട് തരത്തിലുള്ള കഥാവസാനം പ്രദർശിപ്പിക്കുമ്പോൾ ആളുകൾ കാണാൻ വരും എന്നുള്ള വിശ്വാസം. പക്ഷേ ചിലർക്ക് പറ്റിയ അബദ്ധം കൊണ്ട് രണ്ട് ക്ലൈമാക്‌സുകൾ രണ്ട് ഭാഗങ്ങളിലേക്ക് ആയിപ്പോയി.
Also Read
ഞാന്‍ ആരതിയെ അനാവശ്യമായി വലിച്ചിടരുതായിരുന്നു; ആരും കാരണമല്ല മാപ്പ് പറയുന്നത് എന്ന് റിയാസ്
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായി സിനിമ മാറി. പ്രണവം ആർട്ട്‌സാണ് സിനിമയുടെ നിർമ്മാതാക്കൾ. കുഞ്ചാക്കോ ബോബൻ, ശ്രീരാമൻ, നെടുമുടി വേണു, ഇന്നസെന്റ്, ബേബി ശ്യാമിലി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.