അഞ്ച് വര്‍ഷം നായകവേഷം വേണ്ടെന്ന് വെച്ചു, വില്ലനായി, സഹനടനായി; ഇല്ലെങ്കില്‍ വെറുതെ വില പോകുമെന്ന് ഉണ്ണി മുകുന്ദന്‍

150

2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന് സിനിമയിലൂടെ മലയാളത്തിന് കിട്ടിയ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. മികച്ച് അഭിനേതാവ് മാത്രമല്ല ഗായകനും, ഗാനരചയിതാവും കൂടിയാണ് താരം. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ഒരേ പോലെയുള്ള വേഷങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ചെറുതാണെങ്കിലും, വലുതാണെങ്കുലും അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. മറ്റ് നടന്മാര്‍ ഉപേക്ഷിച്ച സിനിമകള്‍ തനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. നിലവില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളും ചെയ്യുന്നുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നത്.

Advertisements

കൂടാതെ, നല്ല സിനിമകള്‍ വരാത്തതുകൊണ്ട് അഞ്ച് വര്‍ഷം നായകവേഷങ്ങള്‍ താന്‍ വേണ്ടെന്ന് വെച്ചിരുന്നുവെന്നും പറയുകയാണ് ഉണ്ണി മുകുന്ദന്‍. അപ്പോഴാണ് സഹനടനായും വില്ലനായും അഭിനയിച്ചത്. നായകനാവുന്നത് നല്ല സിനിമകളിലല്ലെങ്കില്‍ വെറുതെ വില പോകുമെന്നാണ് താരം എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ALSO READ- മോനിഷ ചെയ്ത നായിക വേഷത്തിന് വേണ്ടി ഫോട്ടോ അയച്ചു; ചോദിച്ചത് മുരളി ചേട്ടന്റെ ഭാര്യയാകാമോ എന്ന്; ജീവിതം പറഞ്ഞ് ബിന്ദു പണിക്കര്‍

സുഹൃത്തുക്കള്‍ പലരും ഇനി ഫാമിലി സിനിമ വേണ്ട ഉണ്ണി, ആക്ഷന്‍ സിനിമ ചെയ്യെന്ന് പറഞ്ഞിരുന്നു. കുറെക്കാലം ആക്ഷന്‍ ചെയ്തപ്പോള്‍ ഫാമിലി സിനിമ ചെയ്യുന്നില്ലല്ലോ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എല്ലാം ഞാന്‍ വളരെ പോസിറ്റീവ് സെന്‍സിലാണ് എടുക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാം ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ എന്നൊരു കോണ്‍ഫിഡന്‍സ് ഉണ്ടല്ലോ. സിനിമ വിജയിക്കുമ്പോള്‍ മാത്രമേ നമുക്ക് അതിനെ പറ്റി സംസാരിക്കാന്‍ പറ്റുകയുള്ളൂവെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

കോവിഡ് എന്നെ സംബന്ധിച്ച് ഒരു റിലീഫ് ആയിരുന്നു. കരിയര്‍ ഒന്ന് അനലൈസ് ചെയ്യാന്‍ പറ്റി. ഏത് തരം സിനിമ ചെയ്യണമെന്ന ഐഡിയ കിട്ടി.അഞ്ച് വര്‍ഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചയാളാണ് ഞാന്‍. വില്ലനായും സഹനടനായും സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. നായകനായി നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഉള്ള വില പോകുമെന്നല്ലാതെ അതില്‍ ഒരു കാര്യവുമില്ല- ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

ALSO READ- മകനെ കൊഞ്ചിച്ച് വശളാക്കില്ല; എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ വളരട്ടെ, ഭാര്യയുമായി കഴിഞ്ഞദിവസവും വഴക്കിട്ടെന്ന് കുഞ്ചാക്കോ ബോബന്‍

താന്‍, അഞ്ഞൂറോളം സ്‌ക്രിപ്റ്റ് വായിച്ചിട്ടാണ് മേപ്പടിയാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. പ്രേക്ഷകര്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെടുന്ന സിനിമ ആണത്. ക്രൈം പോലുമില്ലാതെ ഒരാളെ ത്രില്ലടിപ്പിക്കുക എന്നത് നിസാരമല്ല, ആ സ്‌ക്രീന്‍ പ്ലേ അത്രയും നല്ലതായതുകൊണ്ടാണ്. മേപ്പടിയാന്‍ ഒരു ത്രില്ലര്‍ സിനിമയാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ത്രില്ലര്‍ എന്ന് പറയുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തില്‍ ക്രൈം കാണും. ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തില്‍ ഇത്രയും ത്രില്ലിങ് മൊമെന്റ്സ് ഉണ്ടെന്ന് ആ സിനിമ കണ്ടപ്പോഴാണ് തോന്നിയത്. ആദ്യ പ്രൊഡക്ഷനായി ആ സിനിമ ചെയ്യണമെന്ന് തോന്നിയെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement