മര്യാദയുടെ ഒരു അംശം പോലും ഇല്ലാത്ത നടനാണ് ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തലുമായി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിമാർ

313

സിനിമയിൽ തന്റേതായ ഇരിപ്പിടം കണ്ടെത്താൻ ശ്രമിക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കിയിരുന്നു. പുതിയ ചിത്രത്തിന്റെ പ്രമോഷൻ കഴിഞ്ഞ് വരുന്നതിനിടയിൽ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ അധികൃതർ പുറത്താക്കിയത്.

ഇപ്പോഴിതാ താരത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. മര്യാദയുടെ ഒരു അംശം ഇല്ലാതെയാണ് സിനിമ സെറ്റിൽ ഷൈൻ ടോം ചാക്കോ പെരുമാറുക. ഇയാൾ ഒരാൾ കാരണം പുലർച്ചവരെ ഷൂട്ട് നടത്തേണ്ടി വന്നിട്ടുണ്ട്. അതും ഉറക്കമൊഴിച്ച്.

Advertisements

Also Read
തന്റെ കാലിൽ വീണ് ആ മനുഷ്യൻ മരിച്ചപ്പോൾ മോഹൻലാൽ അന്ന് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു, മോഹൻലാൽ ആകെ കരഞ്ഞതും ആ മരണത്തിനു മുമ്പിൽ മാത്രം

രഞ്ജു രഞ്ജിമാറിന്റെ വാക്കുകൾ ഇങ്ങനെ, സെറ്റിൽ അൽപ്പ വസ്ത്രം ധരിച്ച് ഓടി നടക്കുകയാണ് അയാൾ. ഷോട്ട് പറഞ്ഞാൽ പോലും അയാൾ വരില്ല. ഇതേ തുടർന്ന് രാത്രി ഒമ്പത് മണിക്ക് തീർക്കേണ്ട സീനുകൾ ഷൂട്ട് ചെയ്ത് തീർത്തത് പുലർച്ചെ അഞ്ച് മണിക്കാണ്.

ഇത്തരക്കാർ കാരണം പലപ്പോഴും ഉറക്കം കളഞ്ഞ് ജോലി ചെയ്യേണ്ടി വരികയാണ്. ഇവരെപ്പോലുള്ളവരെ സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അസോസിയേഷനുകളാണ് ഇവരെപ്പോലുള്ളവരെ നിയന്ത്രിക്കേണ്ടത്. ഇവർ കാണിച്ച് കൂട്ടുന്നത് എന്താണെന്ന് പോലും മനസ്സിലാവുന്നില്ല. പ്രമുഖ നടന്മാർ ഇവരെ നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങണം എന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.

Also Read
യഷികയുടെ ഇഷ്ട പൊസിഷൻ ചോദിച്ച് ആരാധകൻ; അശ്ലീല ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്കി താരം

അതേസമയം പുതിയ ചിത്രമായ ഭാരത സർക്കസിന്റെ പ്രമോഷന് വേണ്ടി ദുബായിൽ പോയി തിരിച്ചു വരുന്ന സമയത്താണ് ഷൈൻ ടോം ചാക്കോ കോക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത്. പിന്നാലെ താരം തന്നെ മാപ്പപേക്ഷയുമായി രംഗത്ത് വരികയായിരുന്നു.

Advertisement